ഏതാനും ചോദ്യോത്തരങ്ങൾ
ചില ചോദ്യങ്ങളും അവയ്ക്ക് തിരുവെഴുത്ത് നൽകുന്ന മറുപടികളും ഈ വസ്തുതകളെ കുറെകൂടി തെളിവാക്കും അതു കൊണ്ട് അതിനുദ്യമിക്കുന്നു.
ചോ: സുവിശേഷ യുഗത്തിലെ വിശുദ്ധന്മാർക്കുള്ള വാഗ്ദത്തങ്ങൾ സ്വർഗീയമോ ഭൗമികമോ?
ഉ : " നാം മണ്ണു കൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചത് പോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിയ്ക്കും ", "സ്വർഗ്ഗീയ വിളിയ്ക്ക് ഓഹരിക്കാരാണു. " 1 കൊരി 15:49, എബ്രയ 3:1,2 , തിമോ 4:16; എബ്രയ 6:4; ഫിലി 3:14; എഫേസ്യേ 2:6,2 ; തെസ്സ 1:11,12,2; തിമോ 1:9,10
ചോ : "ജേതാക്കളും" , "വിശുദ്ധരും " ആയ " തിരഞ്ഞെടുക്കപ്പെട്ട സഭ" " ഭൂമിയിൽ നിന്നു മണ്ണു കൊണ്ടുള്ളവരായി" മനുഷ്യജീവികളായി തുടരുമോ?
ഉ : "അവയാൽ അവൻ നമുക്ക് വിലയേറിയതും" അതിമഹത്തുമായ വാഗ്ദത്തങ്ങളും നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞ് ദിവ്യസ്വഭാവത്തിനു കൂട്ടാളികളായി തീരുവാൻ ഇടവരുന്നു. 2 പത്രോ 2:4 " അവർ ക്രിസ്തുവിൽ പുതിയ സൃഷ്ടികളും ആകുന്നു." 2 കൊരി 5:17 " അവർക്ക് തേജസ്റ്റ്കരണവും ദൈവത്തോടും ക്രിസ്തുവിനോടും കൂട്ടവകാശവും ലഭിക്കും റോമ 8:17,
ചോ : ആത്മാവിൽ നിന്നുള്ള് ഉല്പാദനവേളയിൽ ആരംഭിച്ച ഈ അവസ്ഥാന്തരം എപ്പോൾ പൂർത്തിയാകും ? അവരുടെ നായകനായ ക്രിസ്തുവിനോട് അവർ അനുരൂപരാകുന്നത് എപ്പോൾ ?
ഉ : " നാം (വിശുദ്ധന്മാർ) എല്ലാവരും രുപാന്തരപ്പെടും. മരിച്ചവർ (വിശുദ്ധന്മാരായ) അക്ഷയരായി ഉയിർക്കുകയും നാം കണ്ണിമക്കും അളവിൽ രൂപാന്തരപ്പെടുകയും ചെയ്യും. " " ഈ മർത്യമായത അമർത്യതയെ ധരിക്കും." പ്രാകൃത ശരീരം വിതയ്ക്കപ്പെടുന്നു. ആത്മീമ ശരീരം ഉയിർപ്പിയ്ക്കപ്പെടുന്നു. അങ്ങനെ തന്നെ മരിച്ചവരുടെ (തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗണത്തിന്റെ വിശേഷ) പുനരുത്ഥാനം 1 കൊരി 15:42,44,50-53; ഫിലി 3:11
തെരെഞ്ഞെടുപ്പിൽ പെടാത്തവർക്കുള്ള പ്രത്യാശ
ചോ : സുവിശേഷയുഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അവേശേഷിച്ചിരിക്കുന്ന പ്രത്യാശ എന്ത് ?
ഉ: "സർവ്വസൃഷ്ടിയും ഇന്നു വരെ ഒരു പോലെ ഞരങ്ങി ഈറ്റുനോവിൽ ഇരിയ്ക്കുന്നു എന്നു നാം അറിയുന്നുവല്ലോ ദൈവപുത്രന്മാരുടെ പ്രത്യക്ഷതയെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. റോമ 8:91,22"; ലോകാരംഭം മുതൽ ദൈവം തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപന കാലങ്ങൾ" അപ്പോൾ സമാഗതമാകും. അപ്പൊ 3:19-21ല് "അബ്രഹാമിന്റെ സന്തതിമുഖാന്തിരം സർവ്വഭൂഗോത്രങ്ങളും അനുഗ്രഹിക്കപ്പെടും" ഉലപ് 22,16-18;3:16-29
ചോ : മരിച്ചവർ ബോധവസ്ഥയിലോ അബോധാവസ്ഥയിലോ?
ഉ: മരിച്ചവർ ഒന്നും അറിയുന്നില്ല, സഭാപ്രസംഗി 9,5, സങ്കീർത്തനം 146:4, ഏശയ 38 :18,19 ; ഇയ്യോബ് 14:21
ചോ: മരിച്ചു പോയ വിശുദ്ധന്മാർ കഴിഞ്ഞ കാലഘട്ടങ്ങൾ അത്രയും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുകയാണോ?
ഉ: മരിച്ചവർ യഹോവയെ സ്തുതിക്കുന്നില്ല. സങ്കീ 6; 5 സങ്കീ 115:17 സഭാപ്രസംഗി 9:6
ചോ : പ്രതിഫലങ്ങൾ - മരണത്തിലോ ഉയർപ്പിലോ? പ്രതിഫലമോ ശിക്ഷയോ പുനരുത്ഥാനത്തിനു മുൻപ് പ്രതീക്ഷിക്കാമോ?
ഉ: "നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രതിഫലമുണ്ടാകും." ലൂക്കോ 14:14 വെളി 11,18; മത്തായി 16:27
ചോ : പ്രവാചകന്മാർ അവരുടെ മരണവേളയിൽ തന്നെ തങ്ങളുടെ പ്രതിഫലം പ്രാപിച്ചോ? അതോ സഹസ്രാബ്ദമാകുന്ന ന്യായവിധി ദിവസത്തിൽ നൽകുന്നതിനായി ദൈവം തന്റെ നിർണ്ണയത്തിൽ കരുതി വെച്ചിരിക്കുകയാണോ?
ഉ: മരിച്ചവരെ ന്യായം വിധിക്കുന്നതിനും പ്രവാചകന്മാരായ നിന്റെ ഭൃത്യന്മാർക്ക് പ്രതിഫലം കൊടുക്കുന്നതിനുമുള്ള കാലവും വന്നു. വെളി 11:15,16; ഇത് അന്ത്യകാഹള നാദത്തിങ്കൽ സുവിശേഷയുഗത്തിന്റെ അറുതിയിൽ അത്രെ. സങ്കീ 17:15 വെളി 11:15,18
ചോ: മരണവേളയിൽ സ്വർഗ്ഗത്തിലേയ്ക്ക് എടുത്ത് കൊള്ളണമെന്ന് അപ്പോസ്തോലന്മാരോട് കർത്താവ് വാഗ്ദാനം ചെയ്തിരുന്നോ? അതോ യേശുവിന്റെ പുനരാഗമനം വരെ അവർ അതിനായി കാത്തിരിക്കേണ്ടിയിരുന്നോ?
ഉ: ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്ന് ഞാൻ യഹൂദന്മാരോട് പറഞ്ഞത് പോലെ ഇന്ന് നിങ്ങളോടും പറയുന്നു. ഞാൻ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിനു വീണ്ടും വന്ന് നിങ്ങളെ എന്റടുക്കൽ ചേർത്തു കൊള്ളും യോഹ 13:33,14:൩
ചോ : നമ്മുടെ കർത്താവിന്റെ പുനരാഗമന വേളയിലൊഴികെയുള്ള സുവിശേഷയുഗ വിശുദ്ധന്മാർ മരണവേളയിൽ കിരീടം പ്രാപിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഉചിതമോ?
ഉ: ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. 1 പത്രോ 1:3-4,5;4,2 തിമോ 4:8.
ചോ: അപ്പോസ്തോലന്മാർ എപ്പോൾ തേജസ്സ് പ്രാപിക്കുമെന്നാണു പ്രതീക്ഷിച്ചിരിക്കുന്നത് ? - മരണസമയത്തോ ? ക്രിസ്തുവിന്റെ രണ്ടാം വരവിലോ ?
ഉ: "നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുത്തുമ്പോൾ നിങ്ങളും അവനോട് കൂടി തേജസ്സിൽ വെളിപ്പെടും" കൊലൊ 3:4,1; യോഹ 3:2
ചോ: വിശുദ്ധന്മാർ മരണത്തിങ്കലാണോ തേജസ്സണിയുന്നത് ?
ഉ: "നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ഉണരും " . " ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിലെ പ്രഭപോലെ (സൂര്യനെപ്പോലെ) ശോഭിക്കും. ദാനി 12;2-3, മത്താ 13:40-13.
ചോ: പുരാതന വീരന്മാർക്ക് പ്രതിഫലം മരണാവസാനത്തിൽ ലഭിച്ചോ?
ഉ: നമ്മെക്കൂടാതെ രക്ഷാപൂർത്തി പ്രാപിയ്ക്കാതിരിക്കേണ്ടതിനു ഏറ്റവും നല്ലതൊന്ന് ദൈവം നമുക്ക് വേണ്ടി കരുതി. അവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ വിശ്വാസത്തിൽ മരിച്ചു. എബ്രയ 11:39-40
ദാവീദ് സ്വർഗ്ഗത്തിലല്ല
ചോ: വിശുദ്ധ പ്രവാചകന്മാരിൽ ഒരുവനായ ദാവീദ് പ്രതിഫലം എന്ന നിലയിൽ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടോ?
ഉ: "ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ" അപ്പോ 2:34
ചോ: നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണകാലം വരെ എത്ര പേർ സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടുണ്ട്.?
ഉ: സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നവനായ മനുഷ്യപുത്രനല്ലാതെ ആരും സ്വർഗ്ഗത്തിൽ കരേറീട്ടില്ല." യോഹ 3:13
ചോ : മനുഷ്യനെ നിർമ്മിച്ചവനു അവനെ നിർമ്മൂലമാക്കുവാൻ കഴിയുമോ? ദേഹിയെ അതിന്റെ സൃഷ്ടാവിനു നശിയ്പ്പിക്കാൻ കഴിയുമോ?
ഉ:"ദേഹിയേയും ദേഹത്തെയും ഗിഹന്നായിൽ നശിയ്പ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ:, അവൻ അവരുടെ ദേഹികളെ മരണത്തിൽ നിന്നു വിടുവിച്ചില്ല." പാപം ചെയ്യുന്ന ദേഹിയോ അത് മരിയ്ക്കും." മത്തായി 10:28, സങ്കീ 22:29,78:50 യെസ്സക്കി 18:4,20 യേശുവ 10:35, യെശയ്യ 38:17 സങ്കീ 56:13,119,175,ഏശയ്യ 53:10,12
ചോ: പുനരുത്ഥാനോപദേശത്തിനു എത്രമാത്രം പ്രാധാന്യമാണു അപ്പോസ്തോലൻ കൽപ്പിക്കുന്നത് ?
ഉ: "മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ ക്രിസ്തു ഉയിർത്തിട്ടില്ല." അങ്ങനെയെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി. 1 കൊരി 15:13-18
ചോ: നീതികെട്ടവർ ഏതോ അജ്ഞാത നരകത്തിൽ യാതന അനുഭവിക്കുകയാണോ? അതോ മുഴുവൻ പേരും അവരുടെ അനീതിക്കുള്ള പൂർണ്ണശിക്ഷ ഈ ആയുസ്സിൽ തന്നെ അനുഭവിക്കുകയാണോ?
ഉ: നീതികെട്ടരെ ന്യായവിധി ദിവസത്തിലെ (സഹസ്രാബ്ദ ദിവസം) ശിക്ഷയ്ക്കായ് കാപ്പാൻ കർത്താവ് അറിയുന്നുവല്ലോ." 2 പത്രോ 2:9 ഇയ്യോബ് 21:30
തീർത്തും ഗുണപ്പെടാത്തവർക്ക് നാശം
ചോ: പരിശോധനയിൽ തീർത്തും നിർഗുണരായി, മനഃപൂർവ്വ ദുഷ്ടന്മാരായി തെളിയുന്നവരുടെ അന്ത്യഗതി എന്തായിരിക്കും.?
ഉ: "ജീവനിൽ നിന്ന് ചേദിക്കപ്പെടും. നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും." (ഒരു പുനരുത്ഥാനം വഴി മോചനം വരാത്ത നാശം) കാരണം പിന്നെയും "പാപത്തിന്റെ ശമ്പളം മരണം" , "രണ്ടാം മരണം" ആയിരിക്കും. ദൈവത്തിന്റെ ദാനമായ നിത്യജീവൻ പിന്നെയും ക്രിസ്തുവിൽ കൂടെ സമ്പാദിക്കേണ്ടത് തന്നെയായിരിക്കും. "പുത്രനുള്ളവനു ജീവനുണ്ട്", ദൈവപുത്രനില്ലാത്തവനു ആ ദാനം ലഭിക്കുകയില്ല." മത്തായി 25.46; വെളി 20:14-15; 2 തെസ്സ 1:9; റോമ 6:23; 1 യോഹ 5:12
ചോ : ജ്വാലകൾ കത്തിക്കാളുന്നതും ശാരീരികമോ മാനസീകമോ ആയ ദണ്ഡനം കൊണ്ട് പുളയുന്ന നിവാസികളുടെ നിലവിളിയും ശാപോച്ചാരണങ്ങളും കൊണ്ട് ബീഭത്സവുമായ സജീവയാതനസ്ഥാനമാണു പാതാളം (ഷിയോൽ) എങ്കിൽ തിരുവെഴുത്തുകൾ അതിനെ മൗനത്തിന്റെയും അന്ധതമസ്സിന്റെയും വിസ്മൃതിയുടെയും തികഞ്ഞ അബോധാവസ്ഥയുടെയും സ്ഥാനമോ അവസ്ഥയോ ആയി പറയുന്നത് എന്ത് കൊണ്ട്. യോബ് 10:21-22; സങ്കീ 88:3, 12, 6:5, 146,4 ; സഭാപ്രസംഗി 9:10; ഏശയാ 38:18
ചോ: ദൈവത്തിനു ദേഹം ദേഹി ഇവ രണ്ടിനേയും രണ്ടാം മരണത്തിൽ നശിപ്പിപ്പാൻ കഴിയുമെന്നു, അവൻ മനഃപൂർവ്വമായും അറിഞ്ഞ് കൊണ്ടും അധർമ്മം പ്രവർത്തിക്കുന്നവരെ നിർമ്മൂലമാക്കുമെന്നും പ്രസ്താവിക്കുന്നുവെങ്കിൽ, അതിൽ നിന്ന് തെളിയുന്നത് പാപവും, യാതനകളും ഒരിക്കൽ അവസാനിക്കുമെന്നല്ലേ?
ചോ:നിങ്ങൾ ഒരു ക്രിസ്ത്യാനി ആയതിനു ശേഷമോ, ഒരു വേള അതിനു മുമ്പ് തന്നെയോ, നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന സംശയങ്ങളോട് ഇവയ്ക്ക് നന്നേ ബന്ധമുള്ളതായി തോന്നുന്നില്ലേ? വേദം ദൈവനിശ്വാസ്തമായ തിരുവെഴുത്താണെന്ന വിശ്വാസത്തെ ഉറപ്പിച്ച് ദൃഢമാക്കാൻ ഈ സംശയ നിവൃത്തി ചിന്താകുഴപ്പത്തിൽപ്പെട്ട് സംശയാലുക്കളും സന്ദേഹവാദികളും അസ്ഥിരരുമായിരുന്ന പല ക്രിസ്തീയ സുഹൃത്തുക്കൾക്കും അനേകം നിർവിശ്വാസികൾക്കെന്നപോലെ അനുഗ്രഹപ്രദമാണു. സത്യസന്ധനായ ഒരന്വേഷകനു ദിവ്യജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും അനർഘ ഭണ്ഡാരം തുറന്ന് കൊടുക്കുന്ന താക്കോൽ ഇതാണു.
പാപത്തിന്റെ ശമ്പളം - അത് യാതനയിലുള്ള നിത്യകാല ജീവിതമോ മരണമോ?
അത് യാതനയിലുള്ള നിത്യകാല ജീവിതമല്ല..
1. യാതനയിൽ നിത്യമായി ജീവിക്കുകയാണു പാപത്തിന്റെ ശമ്പളമെന്ന് തിരുവെഴുത്ത് ഒരിടത്തും പഠിപ്പിക്കുന്നില്ല.
2. ഈ ഉപദേശം വേദഭാഗങ്ങൾക്ക് വിപരീതമാണു.
3. ഈ ഉപദേശം വേദസിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണു.
4. ഈ ഉപദേശം അതിൽ തന്നെ പൊരുത്തപ്പെടാത്തതാണു. കാരണം അത് നടപ്പാക്കാൻ കഴിയാത്തതാണു.
5. ഈ ഉപദേശം സമഗ്രമായ ജ്ഞാനം,സ്നേഹം എന്നീ ദൈവ സ്വഭാവങ്ങൾക്ക് വിരുദ്ധമാണു.
6. ഈ ഉപദേശം ക്രിസ്തുവിന്റെ മറുവിലയ്ക്ക് , തുല്യവിലയ്ക്ക് എതിരാണു. അവൻ മോചനമൂല്യവുമായി തീർന്നത് അവന്റെ മരണം കൊണ്ടാണു, നിത്യയാതന കൊണ്ടല്ല.
7. ഈ ഉപദേശം സ്വസ്ഥബുദ്ധിക്ക് ചേരുന്നതല്ല. ഇതിന്റെ ഉപദേഷ്ടാക്കൾ യുക്തിഭംഗത്തിലും അവരുടെ അനുയായികൾ ഉന്മാദത്തിലും ചെന്നു ചേരുന്നു.
8. ഈ ഉപദേശം അനുഭവങ്ങൾക്ക് വിരുദ്ധമാണു വെറൊന്നായിരിക്കണം ശിക്ഷ എന്ന് അതിൽ നിന്ന് തെളിയുന്നു.
9. ഈ ഉപദേശം ദൈവഭക്തിക്ക് ചേരാത്തതാണു. ഇത് യഥാർത്ഥ വിശ്വാസത്തിനും പ്രത്യാശക്കും സ്നേഹത്തിനും ഹാനികരമാണു. കാരണം അത് ഭീതി, അവിശ്വാസം, നിരാശ , ഹൃദയകാഠിന്യം ഇവയെ വരുത്തി വെയ്ക്കുന്നു.
10. ഇത് യുക്തിവിരുദ്ധമാണു. അവികലമായ യുക്തിബോധത്തിന്റെ മുഴുവൻ പ്രവണതകളും ഈ വിധമായ ഒരു ദണ്ഡനീതിയെ ചെറുക്കുന്നു.
11. ഈ ഉപദേശം പാപത്തിനു അറുതി വരുമെന്ന സിദ്ധാന്തത്തിനു എതിരാണു.
12. ഈ ഉപദേശം തിന്മയ്ക്ക് അറുതി വരുമെന്ന സിദ്ധാന്തത്തിനു എതിരാണു.
13. ഇത് നിത്യജീവൻ ഒരു പ്രതിഫലമാണെന്ന ഉപദേശത്തിനു എതിരാണു.
14. ഇത് സാത്താന്റെയും വീഴ്ച്ച ഭവിച്ച ദൂതന്മാരുടെയും ദുരുപദേശമാണു.
15. ഇത് ഒരു ജാതീയ സിദ്ധാന്തമാണു.
16. കർത്താവിന്റെ ആത്മാവില്ലാത്തവരും ദുഷ്ടന്റെ ആത്മാവ് നിറഞ്ഞവരുമായ ആളുകൾക്ക് ഈ ഉപദേശം മതപീഢനത്തിനു പ്രേരകമായിട്ടുണ്ട്.
17. ഇത് പുരോഹിതതന്ത്രത്തിന്റെ ഒരു ആയുധമാണു.
18. ഇത് പാപത്തിന്റെ യഥാർത്ഥ ശിക്ഷയുടെ സ്ഥാനത്ത് പാപ്പാമതം അവതരിപ്പിക്കുന്ന ഒരു കപടരൂപമാണു.
19. ഇത് മനുഷ്യ ദേഹിയുടെ പ്രകൃതിയേയും ധർമ്മങ്ങളെയും സംബന്ധിച്ചുള്ള അബദ്ധധാരണകളിൽ അടിസ്ഥാനപ്പെട്ടതാണു.
20. ഇത് നരകത്തെ സംബന്ധിച്ച അബദ്ധ ധാരണകളിൽ അടിസ്ഥാനപ്പെട്ടതാണു.
21. ഇത് നിത്യജീവനെ സംബന്ധിച്ച അബദ്ധ ധാരണയിൽ അടിസ്ഥാനപ്പെട്ടതാണു.
22. ഇത് മരണാനന്തര ജീവിതത്തെ സംബന്ധിച്ച അബദ്ധധാരണയിൽ അടിസ്ഥാനപ്പെട്ടതാണു.
23. ഇത് അസാധുവായ വ്യാഖ്യാന സബ്രദായത്തിൽ അടിസ്ഥാനപ്പെട്ടതാണു.
24. ഇത് അബദ്ധ ഭാഷാന്തരങ്ങളിൽ അടിസ്ഥാനപ്പെട്ടതാണു.
25. ഇത് ആദിമഭോഷ്ക്കിന്റെ ഉൾപ്പൊരുളാണു.
26. ഇത് വേദോപദേശമാണെന്ന വിശ്വാസം ഏറ്റവും ഉത്തമന്മാരായ പലരെയും നിരീശ്വരന്മാരാക്കിയിട്ടുണ്ട്.
പാപത്തിന്റെ ശമ്പളം മരണമാണു.
എ. ഇതിന്റെ തെളിവുകൾ
1. നേരെയുള്ള ഭാഗങ്ങൾ ഉലപ് 2:17, യിറ 31:30ല; റോമ 1:32:5,12,5,17,6:23,7,5,1 കൊരി 15:21,22,56,യാക്കോ 1:15,1 യോഹ 5:18
2. സമാന്തരഭാഗങ്ങൾ ഉൽപ്പ 3:19, റോമ 1:18,5; 16,1,8,19
ബി. ഇതിന്റെ സ്വഭാവം,
1. ജീവനല്ല, ആവ 35:15, റോമ 5:21 , 6:23 ,8:13, ഗല 6:8
2. ഉന്മൂല നാശമാണു.
എ. അഭാവവസ്ഥ ഇയ്യോ 6:15,18;7:9; സങ്കീ 37:10,35:36,49;12;104:35
ബി. വിനാശം ഇയ്യോ 31:3; സങ്കീ 9:5, 37:38;145:20, യെശ 1:28; 1 കൊരി 3:17; ഫിലി 3:19; 2 തെസ്സ 1:9; 1 തിമോ 6:9; 2 പത്രോ 2:1,12,3:16
സി. ഒരു ദഹനം സങ്കീ 104:35; യെശ 1:28 എബ്ര 12:൨൯
ഡി. ഒരു വിഴുങ്ങൽ യെശ 1:20 എബ്ര 10:26-28
ഇ . അഴിഞ്ഞ് പോകൽ ഇയ്യോ 4:9, 6:15, 18 ;സങ്കീ 73:27, സഭാ 11:10, സങ്കീ 37:20; മത്താ 8:25, ലൂക്കോ 11:50,51,13:30 യോഹ 3:16
എഫ് . ഒരു ചേദനം. സങ്കീ 37:9,22,34,38
സി. ഇതിന്റെ ഫലം - ദേഹത്തിനും ദേഹിക്കും ഒന്നു പോലെ നാശം.
1. ആത്മാവ് മരിക്കുന്നു. ഇയ്യോ 36:14 (മാർജ്ജിൻ) സങ്കീ 56:13;78:50;116:8; യെഹ 18:4,20, യാക്കോ 5:20
2. മൃതമായ ദേഹി സജ്ജീവമല്ല. സങ്കീ 22:29; 30:3;33:19; യെശ 55:3; യെഹ 13;19;18;27
3. മൃതമായ ദേഹി അവശേഷിക്കുന്നില്ല. സങ്കീ 49:8
4. ദുഷ്ടദേഹി നശിപ്പിക്കപ്പെടുന്നു. സങ്കീ 35ള്17, 40:14, സഭാ 6:32 യെഹാ 22:27; മത്താ 10:28, അപ്പോ പ്ര 3:23; യാക്കോ 4:12
5. ദുഷ്ടദേഹി നശിപ്പിക്കപ്പെടുന്നു. യെശ 10:18
6. ദുഷ്ടദേഹി വിഴുങ്ങപ്പെടുന്നു. യെഹ 22:25
7. ദുഷ്ടദേഹി നശിക്കുന്നു. മത്താ 26; 25,26( ദേഹി എന്നതിന്റെ ഗ്രീക്കുമൂല പദം ഇവിടെ ജീവൻ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു.
8. ദുഷ്ടദേഹി നശിപ്പിക്കപ്പെടുന്നു. ലേവ്യ 22:3; സംഖ്യ 15:30
ഡി. ഇതിന്റെ പൊരുത്തം
1. ഇത് തിരുവെഴുത്തുകളുടെ ശബ്ദമാണു.
2. ഇത് എല്ലാ വേദഭാഗങ്ങളോടും പൊരുത്തപ്പെടുന്നു.
3. ഇതെല്ലാ വേദസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നു.
4. ഇത് അതിൽതന്നെ പൊരുത്തമുള്ളതാണു. എന്തെന്നാൽ ഈ ശിക്ഷ പ്രയോഗസാധ്യമാണു.
5. ഇത് ദൈവസ്വഭാവത്തോട് പൊരുത്തമുള്ളതാണു.
6. ഇത് ക്രിസ്തുവിൻ മറുവിലയോട് അഥവ അവന്റെ മരണത്തോട് പൊരുത്തമുള്ളതാണു.
7. ഇത് സുബുദ്ധിയോട് പൊരുത്തപ്പെടുന്നതാണു.
8. ഇത് അനുഭവ നിരീക്ഷണങ്ങളുമായി പൊരുത്തപ്പെട്ടതാണു.
9.ഇത് ഭക്തിയുമായി പൊരുത്തപ്പെട്ടതാണു.
10. ഇത് യുക്തിയോട് പൊരുത്തപ്പെട്ടതാണു.
11. ഇത് പാപം ഇല്ലാതാകുമെന്ന സിദ്ധാന്തത്തോട് പൊരുത്തപ്പെട്ടതാണു.
12. ഇത് തിന്മ ഇല്ലാതാകുമെന്ന സിദ്ധാന്തത്തോട് പൊരുത്തപ്പെട്ടതാണു.
13. ഇത് ജീവൻ ദാനമായി ലഭിക്കുന്ന പ്രതിഫലമാണു എന്ന സിദ്ധാന്തത്തോട് പൊരുത്തപ്പെട്ടതാണു.
14. ഇത് അന്ധകാരയുഗങ്ങൾക്ക് മുമ്പ് ഇത് ദൈവജനങ്ങൾ വിശ്വസിച്ചിരുന്ന ഉപദേശമാണു.
15. ഇത് ദൈവത്തിന്റെയും അവന്റെ ദാസന്മാരുടെയും ഉപദേശമാണു.
16. ഇത മതസ്വാതന്ത്ര്യവും മതസഹിഷ്ണുതയും വളർത്തുന്നു.
17. ഇത് നീതി പീഠത്തിന്റെ മുമ്പിൽ മുഖപക്ഷമില്ലായ്മയെ പുലർത്തുന്നു.
18. ഇത് പാപത്തിന്റെ ശിക്ഷയെ സംബന്ധിച്ച് ക്രിസ്തുവിന്റെ ഉപദേശം ആണു.
19. ഇത് ആത്മാവിന്റെ യഥാർത്ഥ സ്വഭാവത്തെ ആധാരമാക്കിയുള്ളതാണു.
20. ഇത് വേദപുസ്തകത്തിൽ വിവരിക്കുന്ന നരകോപദേശത്തോട് പൊരുത്തപ്പെട്ടതാണു.
21. ഇത് നിത്യ ജീവനെ സംബന്ധിച്ച ശരിയായ വീക്ഷണത്തിൽ അടിസ്ഥാനപ്പെട്ടതാണു.
22. ഇത മരണാനന്തര സ്ഥിതിയെ സംബന്ധിച്ച ശരിയായ വീക്ഷണത്തിൽ അടിസ്ഥാനപ്പെട്ടതാണു.
23. ഇത് ശരിയായ വ്യാഖ്യാന സമ്പ്രദായത്തിൽ അടിസ്ഥാനപ്പെട്ടതാണു.
24. ഇത് സാധുവായ പരിഭാഷകളുടെ പിൻബലമുള്ളതാണു.
25. ഇത് നമ്മുടെ വർഗ്ഗത്തിനു ദൈവം ഉപദേശിച്ച ആദ്യപാഠമാണു.
26. ഇത് വേദാനുസരണമാണെന്ന അറിവ് അവിശ്വാസികൾക്ക് മനം തിരിവിനു പ്രേരകമായിട്ടുണ്ട്.
Showing posts with label ആത്മീയം.. Show all posts
Showing posts with label ആത്മീയം.. Show all posts
Thursday, August 30, 2012
Monday, February 14, 2011
എന്തു കൊണ്ട് ഈ ബ്ലോഗ്.
ബ്ലോഗിനെകുറിച്ച് എന്ന ആമുഖത്തിൽ ഇത് തുടങ്ങാൻ ഇടയായ സാഹചര്യത്തെ പറ്റി ചെറുതായി വിവരിച്ചിട്ടുണ്ട്. അവിടെ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാണു ഇവിടെ. വി. വേദപുസ്തകത്തിനെ അടിസ്ഥാനമാക്കിയാണു ലോകമാകമാനമുള്ള കൃസ്തീയ സഭകൾ നിലനില്ക്കേണ്ടത്. വി. വേദപുസ്തകത്തിലെ തിരുവചനങ്ങൾ കത്തി കൊണ്ടിരിക്കുന്ന ഒരു തീപന്തമാണെങ്കിൽ അതിന്റെ വെളിച്ചത്തിൽ പ്രകാശിക്കേണ്ടവയാണു ഈ പറഞ്ഞ സഭകളത്രയും.
എന്നാൽ യഥാർത്ഥത്തിൽ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.? തീപന്തത്തിന്റെ വെളിച്ചത്തിൽ പ്രകാശിക്കേണ്ടതിനു പകരം, അതിൽ നിന്ന് തീ പകർന്നെടുത്ത് മറ്റൊരു തീപന്തം സൃഷ്ടിച്ചു കൊണ്ട് സ്വയം പ്രകാശിക്കാനാണു ഈ സഭകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു കാര്യം വീണ്ടും ഓർമിപ്പിക്കട്ടെ.
2 പത്രോസ് ഒന്നാം അധ്യായം 20 ലെയും 2 തിമൊഥിയോസ് മുന്നാം അധ്യായം 16ലെയും വാക്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന വസ്തുത വി.വേദപുസ്തകത്തിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. ഇത് മനുഷ്യൻ പരിശുദ്ധാത്മ ശക്തിയാൽ എഴുതപ്പെട്ടവയാണു എന്നാണു. ഇത് വിശ്വസിക്കാത്തവർ അതായത് ബൈബിൾ എന്നത് മനുഷ്യൻ സ്വന്തം ഇംഗിതത്തോടെ എഴുതിയുണ്ടാക്കിയതാണു എന്ന് കരുതുന്നവർ ദയവു ചെയ്ത് അവരുടെ വിലപ്പെട്ട സമയം ഇവിടെ കളയേണ്ടതില്ല എന്നാണു ആദ്യമേ സൂചിപ്പിച്ചിരിക്കുന്നത്.
തിരുവെഴുത്തിലെ വചനങ്ങൾ ആരുടെയും വ്യാഖ്യാനത്തിനുള്ളതല്ല എന്ന് പറയുന്നതിനോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ബൈബിളിൽ 4 സ്ഥലങ്ങളിലായി എടുത്ത് പറയുന്നുണ്ട്.
ആവർത്തനം 4: 2
ആവർത്തനം 12:32 / 13: 1
സദൃശ്യവാക്യങ്ങൾ 30:6
വെളിപാട് 22:18
ഈ നാലു ഭാഗങ്ങളിലും പറഞ്ഞിരിക്കുന്നത് ഒരേ കാര്യമാണു.
ഇതിൽ (വി.വേദപുസ്തകത്തിലെ ) എഴുതിയിരിക്കുന്ന വചനങ്ങളോട് ഒന്നും കൂട്ടുകയോ, ഇതിൽ നിന്നും ഒന്നും കുറക്കുകയോ ചെയ്യരുത് എന്നാണു ഇവിടങ്ങളിൽ പറഞ്ഞിരിക്കുന്നത്.
പരിശുദ്ധാത്മ ശക്തിയാൽ എഴുതപ്പെട്ട വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കാൻ കഴിയാത്ത ദൈവത്തിന്റെ കല്പനകളടങ്ങിയ വി. വേദപുസ്തകത്തിൽ നിന്നും ഒന്നും കൂട്ടരുത് അതിൽ നിന്നും ഒന്നും കുറക്കരുത് എന്ന് വ്യക്തമായി പറഞ്ഞിട്ടു പോലും ഒരോ സഭകളും വി.വേദപുസ്തകത്തിലെ വചനങ്ങളെ സൗകര്യപൂർവ്വം വളച്ചൊടിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളത് ഇതിനോട് കൂട്ടി ചേർക്കുന്നു. തങ്ങളുടെ താല്പര്യങ്ങൾക്ക് എതിരായത് സൗകര്യപൂർവ്വം നീക്കി കളയുന്നു. കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഈ പ്രവൃത്തികളിൽ നിന്ന് മുക്തമല്ല ഒരു കൃസ്തീയ സഭയും എന്നതാണു ഖേദകരമായ ഒരു സത്യം.
എന്തു കൊണ്ട് ബൈബിൾ വ്യാഖ്യാനിച്ചു കൂടാ എന്നു പറയുന്നത് എന്ന് വെച്ചാൽ, ഇതിൽ എഴുതിയിരിക്കുന്ന ഒരോ വചനങ്ങളുടെയും ആന്തരീക അർത്ഥം ഇതിന്റെ തന്നെ മറ്റ് ഭാഗങ്ങളിലായി കൊടുത്തിട്ടുണ്ട്.(യെശയ്യാവ് 34:16) പൂർണ മനസ്സോട് കൂടി വി. വേദപുസ്തകം വായിക്കുന്നവർക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. അതിനു പകരം ഒരോരുത്തരും അവരവരുടെതായ അർത്ഥങ്ങൾ ഒരോന്നിനും കണ്ടെത്തുകയും അത് ശരിയാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നത് എന്ത് മാത്രം ബുദ്ധിശ്യൂനമായ കാര്യമാണു.
ഇത്തരത്തിൽ ബൈബിളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് അല്ലെങ്കിൽ ബൈബിളിലെ വചനങ്ങളെ വളച്ചൊടിച്ചു കൊണ്ട് സഭകൾ നടത്തുന്ന വ്യാപാര ചിന്താഗതിയോട് കൂടിയ പ്രവർത്തനങ്ങളിൽ അന്തർലീനമായി കുടികൊള്ളുന്ന തെറ്റുകളെ പരിശോധനകൾക്ക് വിധേയമാക്കി കൊണ്ട് പരമമായ സത്യം എന്താണു എന്ന് വെളിപ്പെടുത്തുകയാണു ഇവിടെ ചെയ്യുന്നത്. തുടർന്നുള്ള പോസ്റ്റുകളിൽ ഈ വിധമായ കാര്യങ്ങൾ ഒരോന്നും വിശദമായി നമ്മുക്ക് ചർച്ച ചെയ്യാം.
എന്നാൽ യഥാർത്ഥത്തിൽ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.? തീപന്തത്തിന്റെ വെളിച്ചത്തിൽ പ്രകാശിക്കേണ്ടതിനു പകരം, അതിൽ നിന്ന് തീ പകർന്നെടുത്ത് മറ്റൊരു തീപന്തം സൃഷ്ടിച്ചു കൊണ്ട് സ്വയം പ്രകാശിക്കാനാണു ഈ സഭകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു കാര്യം വീണ്ടും ഓർമിപ്പിക്കട്ടെ.
2 പത്രോസ് ഒന്നാം അധ്യായം 20 ലെയും 2 തിമൊഥിയോസ് മുന്നാം അധ്യായം 16ലെയും വാക്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന വസ്തുത വി.വേദപുസ്തകത്തിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. ഇത് മനുഷ്യൻ പരിശുദ്ധാത്മ ശക്തിയാൽ എഴുതപ്പെട്ടവയാണു എന്നാണു. ഇത് വിശ്വസിക്കാത്തവർ അതായത് ബൈബിൾ എന്നത് മനുഷ്യൻ സ്വന്തം ഇംഗിതത്തോടെ എഴുതിയുണ്ടാക്കിയതാണു എന്ന് കരുതുന്നവർ ദയവു ചെയ്ത് അവരുടെ വിലപ്പെട്ട സമയം ഇവിടെ കളയേണ്ടതില്ല എന്നാണു ആദ്യമേ സൂചിപ്പിച്ചിരിക്കുന്നത്.
തിരുവെഴുത്തിലെ വചനങ്ങൾ ആരുടെയും വ്യാഖ്യാനത്തിനുള്ളതല്ല എന്ന് പറയുന്നതിനോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ബൈബിളിൽ 4 സ്ഥലങ്ങളിലായി എടുത്ത് പറയുന്നുണ്ട്.
ആവർത്തനം 4: 2
ആവർത്തനം 12:32 / 13: 1
സദൃശ്യവാക്യങ്ങൾ 30:6
വെളിപാട് 22:18
ഈ നാലു ഭാഗങ്ങളിലും പറഞ്ഞിരിക്കുന്നത് ഒരേ കാര്യമാണു.
ഇതിൽ (വി.വേദപുസ്തകത്തിലെ ) എഴുതിയിരിക്കുന്ന വചനങ്ങളോട് ഒന്നും കൂട്ടുകയോ, ഇതിൽ നിന്നും ഒന്നും കുറക്കുകയോ ചെയ്യരുത് എന്നാണു ഇവിടങ്ങളിൽ പറഞ്ഞിരിക്കുന്നത്.
പരിശുദ്ധാത്മ ശക്തിയാൽ എഴുതപ്പെട്ട വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കാൻ കഴിയാത്ത ദൈവത്തിന്റെ കല്പനകളടങ്ങിയ വി. വേദപുസ്തകത്തിൽ നിന്നും ഒന്നും കൂട്ടരുത് അതിൽ നിന്നും ഒന്നും കുറക്കരുത് എന്ന് വ്യക്തമായി പറഞ്ഞിട്ടു പോലും ഒരോ സഭകളും വി.വേദപുസ്തകത്തിലെ വചനങ്ങളെ സൗകര്യപൂർവ്വം വളച്ചൊടിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളത് ഇതിനോട് കൂട്ടി ചേർക്കുന്നു. തങ്ങളുടെ താല്പര്യങ്ങൾക്ക് എതിരായത് സൗകര്യപൂർവ്വം നീക്കി കളയുന്നു. കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഈ പ്രവൃത്തികളിൽ നിന്ന് മുക്തമല്ല ഒരു കൃസ്തീയ സഭയും എന്നതാണു ഖേദകരമായ ഒരു സത്യം.
എന്തു കൊണ്ട് ബൈബിൾ വ്യാഖ്യാനിച്ചു കൂടാ എന്നു പറയുന്നത് എന്ന് വെച്ചാൽ, ഇതിൽ എഴുതിയിരിക്കുന്ന ഒരോ വചനങ്ങളുടെയും ആന്തരീക അർത്ഥം ഇതിന്റെ തന്നെ മറ്റ് ഭാഗങ്ങളിലായി കൊടുത്തിട്ടുണ്ട്.(യെശയ്യാവ് 34:16) പൂർണ മനസ്സോട് കൂടി വി. വേദപുസ്തകം വായിക്കുന്നവർക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. അതിനു പകരം ഒരോരുത്തരും അവരവരുടെതായ അർത്ഥങ്ങൾ ഒരോന്നിനും കണ്ടെത്തുകയും അത് ശരിയാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നത് എന്ത് മാത്രം ബുദ്ധിശ്യൂനമായ കാര്യമാണു.
ഇത്തരത്തിൽ ബൈബിളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് അല്ലെങ്കിൽ ബൈബിളിലെ വചനങ്ങളെ വളച്ചൊടിച്ചു കൊണ്ട് സഭകൾ നടത്തുന്ന വ്യാപാര ചിന്താഗതിയോട് കൂടിയ പ്രവർത്തനങ്ങളിൽ അന്തർലീനമായി കുടികൊള്ളുന്ന തെറ്റുകളെ പരിശോധനകൾക്ക് വിധേയമാക്കി കൊണ്ട് പരമമായ സത്യം എന്താണു എന്ന് വെളിപ്പെടുത്തുകയാണു ഇവിടെ ചെയ്യുന്നത്. തുടർന്നുള്ള പോസ്റ്റുകളിൽ ഈ വിധമായ കാര്യങ്ങൾ ഒരോന്നും വിശദമായി നമ്മുക്ക് ചർച്ച ചെയ്യാം.
Subscribe to:
Posts (Atom)