ശരീരത്തിന്റെ പുനരുത്ഥാനം
പുനരുത്ഥാനം എന്ന് പറയപ്പെടുമ്പോൾ ശരീരത്തിന്റെ പുനരുത്ഥാനം എന്നു മാത്രമാണു ഞങ്ങളുടെ വിവക്ഷ എന്നു നൂറുകണക്കിനു സഭാശുശ്രൂഷകർ പറയാറുണ്ട്.അതായത് മണ്മറഞ്ഞ ഉടലു തന്നെ ശവകുടീരത്തിൽ നിന്ന് പുറത്ത് വരും എന്നും മരണവേളയിൽ വേർപെട്ട ആത്മാവ് ഉയർപ്പിൽ ആ ശരീരത്തിൽ പുനരിധിവാസം ചെയ്യുമെന്നുമാണു ഈ വാദത്തിന്റെ സാരം.
കൊള്ളാം! ഉദ്ദേശശുദ്ധിയുള്ളവരും പണ്ഡിതരുമായ വളരെപ്പേർ ഈ മാതിരി അബദ്ധോപദേശത്തിൽ കുഴങ്ങുമെന്ന് ആർ കരുതും? ഈ സിദ്ധാന്തം അതിൽത്തന്നെ പൊരുത്തമില്ലാത്തതാണു. ഈ വിധ പ്രതീക്ഷ വേദവിരുദ്ധമാണെന്ന് തിരുവെഴുത്തിൽ നിന്നു തെളിയിക്കുവാൻ കഴിയും. എന്നാൽ അതിനു മുൻപു തന്നെ ഈ വാദത്തിനു അതിൽത്തന്നെയുള്ള പൊരുത്തക്കേട് വ്യക്തമാക്കാം.
"പൊരുത്തം വിലപ്പെട്ട മുത്താണു"
1. ദേഹമാകുന്ന ചങ്ങലയിൽനിന്ന് മോചനം ലഭിച്ചത് കൊണ്ട് പരേതനു മേൽത്തരമായ ഒരവസ്ഥ കൈവരുന്നു എന്നു അവർ പറയുന്നു. മണ്മയമായ ഉടലിന്റെ പ്രതിബന്ധം മാറുന്നതോടെ മൃതന്മാരുടെ ആത്മാക്കൾ ദൈവത്തിങ്കലേയ്ക്ക് പറന്നുയരുമത്രെ. മൃതന്മാർക്കു കൈവരുന്ന സ്വാതന്ത്ര്യം, സൗഭാഗ്യം, മഹത്വം ഇവ ആവേശഭരിതമായി അവർ വർണ്ണിക്കും. ദേഹം വർജ്ജിച്ചതു കൊണ്ട് അവർക്ക് വർദ്ധിച്ചതോതിൽ ജീവനും നൂറുമടങ്ങായി ജ്ഞാനവും അളവറ്റ സൗഭാഗ്യവും വരികയാണത്രെ.
2. ഇതേ ശ്വാസത്തിൽത്തന്നെ ഉയർപ്പിനെ സംബന്ധിച്ച തിരുവെഴുത്തുകൾ ഇവർ ഉദ്ദരിച്ചു കൊണ്ട് കുഴിച്ചിടപ്പെട്ട അതേ ജഡശരീരം തന്നെ ക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ എഴുന്നേൽക്കപ്പെടുമെന്ന് വാദിക്കുന്നു. ഡോക്ടർ തല്മേജിന്റെ പുനരുത്ഥാനത്തെ സംബന്ധിച്ച സുപ്രസിദ്ധമായ പ്രഭാഷണത്തിൽ ഉയർപ്പിൻ പുലരിയുടെ ഒരു വർണ്ണന കാണാം. ഭൂമിയുടെ വിഭിന്ന ഭാഗങ്ങളിൽ നിന്നു വരുന്ന മനുഷ്യദേഹാവശിഷ്ടങ്ങൾ മൂലം ആകാശം ഇരുണ്ടു പോകുമത്രെ. അപകടമോ, രോഗമോ, ശസ്ത്രകിയയോ കൊണ്ട് പലയിടത്തായി വേർപെട്ടുകിടക്കുന്ന നഷ്ടപ്പെട്ടു പോയ വിരലോ, പാദമോ, കയ്യോ അവിടെനിന്നെല്ലാം വന്നു ചേർന്ന് ഒരുമിക്കുമത്രെ. മരണത്തിൽ വേർപെട്ട ആത്മാക്കൾ ആ അവസരം തങ്ങളുടെ ശാശ്വത ഭവനമായി അതതു ശരീരങ്ങളിൽ കുടിയേറുമെന്ന് അവർ പറയുന്നു. ഇങ്ങനെയുള്ള ഒന്നാണു പുനരുത്ഥാനം എങ്കിൽ അതിൽ പ്രശംസിക്കാനെന്തിരിക്കുന്നു.? എന്നാൽ പുനരുത്ഥാനത്തെ രക്ഷയുടെ മഹത്വപൂർണ്ണമായ ഫലവും പൂർത്തിയുമായി തിരുവെഴുത്തുകൾ ഘോഷിക്കുന്നതു കൊണ്ട് ഇവരും അതിൽ ആഹ്ലാദം ഭാവിക്കാൻ നിർബന്ധിതരായിത്തീരുന്നു. എന്നിട്ട് പുനരുത്ഥാനം എത്ര മഹത്തരവും ശ്രേഷ്ഠവും എന്നു പറയുന്നു. എന്നാൽ ഇവര് സിദ്ധാന്തിക്കുന്നവിധമുള്ള ഒന്നാണു ഉയർപ്പെങ്കിൽ അത് തെല്ലും സ്വാഗതാർഹമല്ല; അഭികാമ്യമല്ല.
ഈ രണ്ട് വാദഗതികളിലുമുള്ള പരസ്പരവൈരുദ്ധ്യം അവർ അവഗണിച്ചു കളയുന്നു. അവരുടെ വിചാരം ശ്രോതാക്കളും തങ്ങൾക്കൊപ്പം യുക്തിശൂന്യരും പൂർവ്വാപരബോധം കെട്ടവരുമാണെന്നാണു. അവരുടെ ശ്രോതാക്കളിൽ ഭൂരിപക്ഷവും ഈ പൊരുത്തക്കേടിനെ വിഷമം കൂടാതെ വിഴുങ്ങുന്നു. പോരാ, അവരിൽ അനേകരും തങ്ങളുടെ വിശ്വാസം എത്രമേൽ യുക്തിരഹിതവും പരസ്പരവിരുദ്ധവും ആകുമോ അത്രമേൽ അതിൽ അഭിമാനം കൊള്ളുകയാണു. കാരണം അപ്പോൾ തങ്ങളുടെ വിശ്വാസം ബലവത്താണെന്ന് അവർ കരുതുന്നു. എന്തും എളുപ്പം വിശ്വസിക്കുന്നവരാണു അവർ എന്നതാണു വാസ്തവം. എന്നാൽ തിരുവെഴുത്ത് ഉപദേശിക്കാത്തതും അതിനു വിപരീതവും, യുക്തിശൂന്യവുമായ കാര്യങ്ങൾ വിശ്വസിക്കുന്നതിനു അവർക്ക് പ്രതിഫലമൊന്നും ലഭിക്കുന്നതല്ല.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു
Friday, April 8, 2011
Thursday, April 7, 2011
മരിച്ചവരുടെ പുനരുത്ഥാനം - രണ്ടാം ഭാഗം
പുനരുത്ഥാനത്തെപ്പറ്റിയുള്ള ആധുനിക പ്രസംഗങ്ങൾ കുറഞ്ഞു വരുന്നു.
"പുരോഹിതനെപ്പോലെ ജനങ്ങളും" എന്നൊരു പഴമൊഴിയുണ്ട്. ഒരു വിഷയം സംബന്ധിച്ച് ആചാര്യവർഗ്ഗത്തിന്റെ വീക്ഷണഗതി, അതേപ്പറ്റിയുള്ള ജനസാമാന്യത്തിന്റെ വിശ്വാസത്തിന്റെ ചൂണ്ടുപലകയായി കണക്കാക്കാം.
മരിച്ചവരുടെ പുനരുത്ഥാനത്തെ സംബന്ധിച്ച് എല്ലാ വിഭാഗങ്ങളിലേയും പുരോഹിതവർഗ്ഗം കൈക്കൊണ്ടിരിക്കുന്ന വീക്ഷണഗതി നിഷ്പ്രയാസം മനസ്സിലാക്കാം. എന്തു കൊണ്ടെന്നാൽ ഈസ്റ്റർ ഞായറാഴ്ച്ച (ഉയർപ്പിൻ ഞായറാഴ്ച്ച) ഒഴികെ മറ്റവസരങ്ങളിൽ പുനരുത്ഥാനം പ്രസംഗവിഷയമാക്കാറില്ലെങ്കിലും ഓരോ ശവസംസ്ക്കാരശുശ്രൂഷയോടും അത് അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. മിക്ക വകുപ്പുകളിലേയും പുരോഹിതഗണത്തിനും ജനസാമാന്യത്തിനും മരിച്ചവരുടെ പുനരുത്ഥാനത്തിൽ കേവലം വിശ്വാസമില്ലെന്ന് ഞങ്ങളുടെ പ്രസ്താവനയെ ഇമ്മാതിരി എണ്ണമറ്റ സന്ദർഭങ്ങൾ ന്യായീകരിക്കുന്നു.
ശവസംസ്ക്കാരവേളയിൽ തിരുവെഴുത്തിൽ നിന്ന് ക്രിസ്ത്യാനികളുടെ പ്രത്യാശ എന്ന നിലയിൽ പുനരുത്ഥാനപരമായ ഭാഗങ്ങൾ വായിക്കുന്ന പതിവുണ്ടെന്നുള്ളത് വാസ്തവമാണു. എന്നാൽ ഇത് ശുശ്രൂഷകന്റെ ഒരു സൗജന്യമെന്ന നിലയിലേ തോന്നുന്നുള്ളു. ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും വായിക്കുന്നത് സ്വന്തം ചുമതലയായി അയാൾ കരുതുന്നു. അയാൾ മിക്കപ്പോഴും പ്രേതാത്മ വിശ്വാസികളുടെയും, ക്രിസ്ത്യൻ സയൻസുകാരുടെയും വിശ്വാസത്തിലേയ്ക്ക് വഴുതി വീഴുകയാണു. കാരണം അയാൾ സദസ്യരോട് പറയുന്നത് അവരുടെ പരേതസുഹൃത്തിന്റെ ആത്മാവ് അവരോട് കൂടെ ആ മുറിയിൽ ചുറ്റിപ്പറ്റി നിൽക്കുന്നു എന്നും അനുവദിക്കുന്നപക്ഷം അത് അവരോട് " നിങ്ങളുടെ കണ്ണുനീർ തുടയ്ക്കുക,എനിക്കു വേണ്ടി വിലപിക്കരുത്, ഞാൻ മഹത്വത്തിൽ പൂർവ്വാധികം ശ്രേയസ്സിലാണു" എന്നു പറയുമെന്നുമാണു.
മരണം മായയോ വാസ്തവമോ?
യഥാർത്ഥത്തിൽ വളരെയധികം ക്രിസ്ത്യാനികൾ മരണം ഒരു യാഥാർത്ഥ്യമല്ലാ, മായ മാത്രമാണു എന്നു വിശ്വസിക്കുന്നുണ്ട്. മനുഷ്യർ മരിക്കുന്നതായി തോന്നുന്നതേയുള്ളു, മരിയ്ക്കുന്നില്ല; മരണത്തിൽ അവർക്ക് ഉയർന്ന ഒരു ജീവിയുടെ പടിയിലേക്കുള്ള അവസ്ഥാന്തരം അനുഭവപ്പെടുകയാണു. ക്രിസ്ത്യൻ ശാസ്ത്രജ്ഞന്മാർ "മരണം എന്ന ഒന്നില്ല" എന്നു പറയുന്നത് സത്യമാണു എന്നെല്ലാമാണു അവരുടെ അഭിപ്രായം.
ഇപ്രകാരമുള്ള വീക്ഷണഗതികൾ വച്ചുപുലർത്തുന്നവർക്ക് പൂർവ്വാപരവൈരുദ്ധ്യം കൂടാതെ "മരിച്ചവരുടെ പുനരുത്ഥാനത്തിൽ" വിശ്വസിക്കുവാൻ സാദ്ധ്യമല്ല. കാരണം, ആരും മരിയ്ക്കുന്നില്ലെങ്കിൽ മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നതെങ്ങനെ. മരിച്ചവർക്ക് മരിക്കുന്നതിനു മുൻപ് ഉണ്ടായിരുന്നതിലും ഉപരിയായ തോതിൽ ജീവൻ ഉണ്ടായിരിക്കുന്നപക്ഷം മരിച്ചവരുടെ ജീവനിലേക്കുള്ള പുനരുത്ഥാനത്തെ സംബന്ധിച്ച് സംസാരിക്കുന്നതിൽ എന്തർത്ഥമാണുള്ളത് ?

Labels:
ആത്മീയം
മരിച്ചവരുടെ പുനരുത്ഥാനം - ഒന്നാം ഭാഗം
"അവൻ അവരോട് യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിച്ചു". "മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിച്ചു" [അപ്പോ 17:18-32] മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ... ഞങ്ങളുടെ പ്രസംഗം വ്യർത്ഥം നിങ്ങളുടെ വിശ്വാസവും വ്യർത്ഥം... ക്രിസ്തുവും ഉയർത്തിട്ടില്ല... ഇന്നും നിങ്ങളുടെ പാപങ്ങളിലിരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി (1കൊരി 15:13-18)
പുനരുത്ഥാനമെന്ന വാക്ക് പുതിയ നിയമത്തിൽ 37 തവണയിൽ കുറയാതെ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ അതേ അർത്ഥം വരുന്ന മറ്റനേകം പ്രയോഗങ്ങളുമുണ്ട്. ക്രിസ്തുമതത്തിലെ ഗണ്യമായ എല്ലാ വിഭാഗങ്ങളും പുനരുത്ഥാനത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. വേദസിദ്ധാന്തങ്ങളുടെയും നിത്യജീവനെ സംബന്ധിച്ച പ്രത്യാശയുടെയും ഒരു അവിഭാജ്യഘടകമായി പുനരുത്ഥാനത്തെ അവർ കണക്കാക്കുന്നു. ഈ വസ്തുതകളും ദൈവാത്മനിശ്വസ്തമെന്ന്, എല്ലാ ക്രൈസ്തവരും അംഗീകരിക്കുന്നതും മുകളിൽ ഉദ്ധരിച്ചിരിക്കുന്നതുമായ തിരുവെഴുത്തിലെ നിസ്സംശയമായ പ്രസ്താവനകളും പരിഗണിക്കുമ്പോൾ നിങ്ങൾ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നുവോ എന്ന് ഏതെങ്കിലും ക്രൈസ്തവ സുഹൃത്തിനോട് ഞങ്ങൾ ചോദിക്കുന്നു എങ്കിൽ അത് വിചിത്രമായി തോന്നും.
എന്നിരുന്നാലും ക്രിസ്ത്യാനികൾക്ക് മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഗണ്യമായ അളവിൽ വിശ്വാസം ഉണ്ടോ എന്ന് സംശയിക്കുന്നതിനു ഞങ്ങൾക്ക് പ്രബലമായ കാരണം ഉണ്ട്. തിരുവെഴുത്തുകളിലെ ഇതരസിദ്ധാന്തങ്ങളെ സംബന്ധിച്ച് വെളിച്ചം നൽകുന്നതിനു ഉപകരിക്കുന്നതിനാൽ മരിച്ചവരുടെ പുനരുത്ഥാനം എന്ന വിഷയം വളരെ പ്രധാനമാണു. അതു കൊണ്ടാണു ഈ വിഷയത്തിലേയ്ക്ക് ഞങ്ങൾ ശ്രദ്ധ ക്ഷണിക്കുകയും, വസ്തുതകളുടെയും, തിരുവെഴുത്തുകളുടെയും വെളിച്ചത്തിൽ അതിനെ പരിശോധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഒരു സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ദൈവജനങ്ങളിൽ ഇനിയും അധികം പേർ പൂർവ്വാപരവിരുദ്ധമല്ലാതെ സയുക്തികവും, വേദാനുസൃതവുമായ നിലയിൽ പുനരുത്ഥാനത്തിൽ വിശ്വസിക്കുവാൻ ഇടവരും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു
പുനരുത്ഥാനമെന്ന വാക്ക് പുതിയ നിയമത്തിൽ 37 തവണയിൽ കുറയാതെ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ അതേ അർത്ഥം വരുന്ന മറ്റനേകം പ്രയോഗങ്ങളുമുണ്ട്. ക്രിസ്തുമതത്തിലെ ഗണ്യമായ എല്ലാ വിഭാഗങ്ങളും പുനരുത്ഥാനത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. വേദസിദ്ധാന്തങ്ങളുടെയും നിത്യജീവനെ സംബന്ധിച്ച പ്രത്യാശയുടെയും ഒരു അവിഭാജ്യഘടകമായി പുനരുത്ഥാനത്തെ അവർ കണക്കാക്കുന്നു. ഈ വസ്തുതകളും ദൈവാത്മനിശ്വസ്തമെന്ന്, എല്ലാ ക്രൈസ്തവരും അംഗീകരിക്കുന്നതും മുകളിൽ ഉദ്ധരിച്ചിരിക്കുന്നതുമായ തിരുവെഴുത്തിലെ നിസ്സംശയമായ പ്രസ്താവനകളും പരിഗണിക്കുമ്പോൾ നിങ്ങൾ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നുവോ എന്ന് ഏതെങ്കിലും ക്രൈസ്തവ സുഹൃത്തിനോട് ഞങ്ങൾ ചോദിക്കുന്നു എങ്കിൽ അത് വിചിത്രമായി തോന്നും.
എന്നിരുന്നാലും ക്രിസ്ത്യാനികൾക്ക് മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഗണ്യമായ അളവിൽ വിശ്വാസം ഉണ്ടോ എന്ന് സംശയിക്കുന്നതിനു ഞങ്ങൾക്ക് പ്രബലമായ കാരണം ഉണ്ട്. തിരുവെഴുത്തുകളിലെ ഇതരസിദ്ധാന്തങ്ങളെ സംബന്ധിച്ച് വെളിച്ചം നൽകുന്നതിനു ഉപകരിക്കുന്നതിനാൽ മരിച്ചവരുടെ പുനരുത്ഥാനം എന്ന വിഷയം വളരെ പ്രധാനമാണു. അതു കൊണ്ടാണു ഈ വിഷയത്തിലേയ്ക്ക് ഞങ്ങൾ ശ്രദ്ധ ക്ഷണിക്കുകയും, വസ്തുതകളുടെയും, തിരുവെഴുത്തുകളുടെയും വെളിച്ചത്തിൽ അതിനെ പരിശോധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഒരു സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ദൈവജനങ്ങളിൽ ഇനിയും അധികം പേർ പൂർവ്വാപരവിരുദ്ധമല്ലാതെ സയുക്തികവും, വേദാനുസൃതവുമായ നിലയിൽ പുനരുത്ഥാനത്തിൽ വിശ്വസിക്കുവാൻ ഇടവരും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു
Labels:
ആത്മീയം
Monday, April 4, 2011
മരിച്ചവർ എവിടെ? അവസാന ഭാഗം
സുഹൃത്തുക്കളേ, നമ്മുടെ ചോദ്യത്തിനു ഏറ്റവും ഉയർന്നതു മുതൽ താണതുവരെയുള്ള ഭൗമികാധികാരപീഠങ്ങൾ നൽകുന്ന മറുപടി നിങ്ങളുടെ ആലോചനയ്ക്ക് വിഷയീഭവിച്ചു കഴിഞ്ഞിരിക്കുന്നു. അവയിൽ ഒന്നും തൃപ്തികരമായില്ല. ഇപ്പോൾ നിങ്ങൾ ദൈവവചനത്തിലെ സാക്ഷ്യം, മരിച്ചവർ എവിടെ എന്നതിനെ സംബന്ധിച്ച ദിവ്യപ്രസ്താവന തന്നെ കേട്ടിരിക്കുന്നു.
സ്വർഗ്ഗീയ ശബ്ദം നാം ശ്രവിക്കുമ്പോൾ മരിച്ചവൻ വാസ്തവത്തിൽ മരിക്ക തന്നെ ചെയ്തെന്നും ഭാവിയെ സംബന്ധിച്ച അവരുടെ സകല പ്രത്യാശകളും ഒന്നാമതു കാൽവറിയിൽ നമ്മുടെ കർത്താവ് നിർവ്വഹിച്ച വീണ്ടെടുപ്പ് വേലയിലും രണ്ടാമത് അവന്റെ രണ്ടാം വരവിൽ അവനാൽ വീണ്ടെടുക്കപ്പെട്ടവർക്കായി സാധിക്കാനിരിക്കുന്ന പുനരുത്ഥാന വേലയിലും കേന്ദ്രീകരിച്ചിരിക്കുന്നെന്നും നമുക്ക് ഉറപ്പു വരുന്നു. ഇപ്പോൾ തന്നെ സ്വർഗ്ഗീയ ഭവനത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നു നിങ്ങൾ പ്രത്യാശിച്ചു പോയ ഏതെങ്കിലും സഹോദരനേയോ സഹോദരിയേയോ പിതാവിനെയോ മാതാവിനെയോ ശിശുവിനേയോ സംബന്ധിച്ചു ഇതു നിങ്ങളിൽ നിരാശയുടെ കരിനിഴൽ വീശുന്നെങ്കിൽ ഒരു ആശ്വാസമാർഗ്ഗമായി ഈ പ്രശ്നത്തിന്റെ മറുവശം വീക്ഷിക്കുക. അതായത് നിങ്ങളുടെ സിദ്ധാന്തവും പ്രചാരത്തിലുള്ള മറ്റെല്ലാ സിദ്ധാന്തങ്ങളുമനുസരിച്ച് നിങ്ങളുടെ എത്രയെത്ര ഇഷ്ടഭാജനങ്ങളും ബന്ധുജനങ്ങളും മിത്രങ്ങളും ശത്രുക്കളും അയൽക്കാരുമാണു അവരുടെ മരണവിനാഴിക മുതൽ അവർണ്ണനീയമായ മഹായാതനകൾ അനുഭവിച്ചു വരികയും ഇതു പോലെ തുടർന്നുള്ള സുദീർഘ ശതാബ്ദങ്ങളിലേയ്ക്കു അനുഭവിക്കാനിരിക്കയും ചെയ്യുന്നത്. മരിച്ചവർ എവിടെയെങ്കിലും ജീവനോടിരിക്കയല്ല, കേവലം മൃതരാണു, അഥവ ഭാവിയിൽ ഉണരുമെന്ന പ്രത്യാശ ആരെ ആശ്രയിച്ചിരിക്കുന്നു ആ ക്രിസ്തുവാണു അവരുടെ വീണ്ടെടുപ്പുകാരൻ എന്ന അർത്ഥത്തിൽ കാവ്യാത്മകമായി പറയുന്ന പക്ഷം "അവർ ക്രിസ്തുവിൽ നിദ്രകൊള്ളുന്നു" എന്ന സത്യം സംബന്ധിച്ച പരിജ്ഞാനം മനസ്സിനും ഹൃദയത്തിനും കൈവരുത്തുന്ന ശാന്തി പരിഗണിക്കുക.
ദൈവത്തെ സംബന്ധിച്ച് അധികമായ അഭിനന്ദനം
ചിരകാലമായി നാം വച്ചു പുലർത്തിവരുന്ന സിദ്ധാന്തങ്ങൾ ഇപ്പോൾ നാം വലിച്ചെറിഞ്ഞെങ്കിലും അവ ഒരിക്കലും മനോഹരമായിരുന്നില്ല. ഒരിക്കലും യുക്തിയുക്തമായിരുന്നില്ല എന്നു ചുരുക്കത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പരമപ്രധാനമായ ഈ വിഷയം സംബന്ധിച്ചുള്ള തിരുവെഴുത്തുകളുടെ ഉപദേശം ദിവ്യകരുതലിനാൽ ഇപ്പോൾ നമുക്ക് സുഗ്രഹമാകുന്നതിൽ നാം സന്തുഷ്ടരല്ലേ? നമ്മുടെ മനസ്സിൽ നിന്ന് അബദ്ധധാരണകൾ മങ്ങി മായുന്നതോടെ തത്സ്ഥാനത്തുള്ള ദൈവത്തിന്റെ യഥാർത്ഥ സ്വഭാവത്തെ സംബന്ധിച്ച് അധികമായ അഭിനന്ദനവും പൂർവ്വാധികം ഭക്ത്യാദരങ്ങളോടും താല്പര്യത്തോടും അവനെ ആരാധിക്കയും സേവിക്കയും ചെയ്യുന്നതിനുള്ള അഭിലാഷവും സ്ഥാനം പിടിക്കേണ്ടതാണു. ദിവ്യഗ്രന്ഥമായ വേദത്തോടു മുമ്പത്തേതിലുമധികം ഭക്തിബഹുമാനങ്ങൾ നമുക്കുണ്ടാകേണ്ടതുമാണു. ശത്രുക്കളാലും മിത്രങ്ങളാലും തെറ്റിദ്ധരിപ്പിക്കപ്പെട്ട് നിരവധി നൂറ്റാണ്ടുകളായി അതു ലോകസമക്ഷം നിലകൊണ്ടു. എന്നിട്ടും അവസാനത്തിൽ ഈ അതിപ്രധാന വിഷയം സംബന്ധിച്ച ഏക സത്യഗ്രന്ഥമെന്നു അതു സ്വയം തെളിയിച്ചു എന്ന വസ്തുത ഭാവിയിൽ അതിന്റെ ഉപദേശങ്ങളെ ഗാഢമായി പിൻപറ്റുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തിനു മതിയായ ന്യായമാണു.
ഞങ്ങളുടെ വായനക്കാരിൽ കർത്താവിന്റെ പ്രതിഷ്ഠാജനമായിട്ടുള്ളവരോട് ഞങ്ങൾ പറയുന്നത് നിങ്ങളുടെ തലകളെ ഉയർത്തുക, നിങ്ങൾ പങ്കാളികളായി തീർന്നിരിക്കുന്ന വിളിയുടെ മഹത്വകരമായ പൂർണ്ണതയെ സംബന്ധിച്ച് വിപുലമായ തോതിൽ ബോധവാന്മാരാകുക എന്നതാണു. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹം നിങ്ങളെ നിർബന്ധിക്കട്ടെ. സകല ഭാരവും പാപത്തിന്റെ കണിയും വിട്ടൊഴിഞ്ഞ് ഉന്മേഷത്തികവോടെ ലക്ഷ്യത്തിലേയ്ക്ക് ബദ്ധപ്പെട്ടു കൊണ്ട് നമ്മുടെ മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം ഓടി നമുക്ക് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യന്മാരാകാം.
(അവസാനിച്ചു.)
ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു പല ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

Sunday, April 3, 2011
മരിച്ചവർ എവിടെ? എട്ടാം ഭാഗം
"കല്ലറകളിൽ ഉള്ളവർ എല്ലാവരും"
യേശു ലാസറിനു വേണ്ടി പ്രവർത്തിച്ചത് അവസാനമായി ആദാമിനും അവന്റെ മുഴുവൻ വർഗ്ഗത്തിനും വേണ്ടി ചെയ്യുമെന്ന് അവൻ പ്രസ്താവിച്ചിരിക്കുന്നു. "കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്ത് വരുന്നതിനുള്ള നാഴിക വരുന്നു" (യോഹ 5:28,29) എന്നുള്ള അവന്റെ വചനങ്ങൾ ശ്രദ്ധിക്കുക. ഇതു നമ്മെ വിസ്മയിപ്പിക്കുന്നുവോ? അങ്ങനെയെങ്കിൽ അതിന്റെ കാരണം ദൂരെത്തേടേണ്ടതില്ല. നാം വേദപുസ്തക സിദ്ധാന്തങ്ങളിൽ നിന്നു വളരെ വിദൂരസ്ഥരാകയും "ഭൂതങ്ങളുടെ ഉപദേശങ്ങളിൽ" ആകണ്ഠം ആണ്ടു പോകയും " നിങ്ങൾ നിശ്ചയമായും മരിക്കയില്ല" എന്ന സർപ്പത്തിന്റെ ഭോഷ്കു ദൃഢമായി വിശ്വസിക്കയും "നീ നിശ്ചയമായും മരിക്കും","പാപത്തിന്റെ ശമ്പളം മരണം" (റോമ 6:23) എന്നീ കർത്തൃപ്രസ്താവനകളെ സംബന്ധിച്ച് തികച്ചും അറിവില്ലാത്തവരാകയും ചെയ്തതു കൊണ്ട് തന്നെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നവരിൽ രണ്ടു പൊതുഗുണങ്ങൾ ഉണ്ടായിരിക്കുമെന്നു യോഹ 5:29 ന്റെ ശിഷ്ട ഭാഗം വിശദമാക്കുന്നു. ഒന്നാമത് പരിശോധന നടക്കുകയും അതിൽ വിജയികളാകയും ചെയ്തവർ. രണ്ടാമതു ഇതഃപര്യന്തം ദിവ്യാംഗീകാരം സമ്പാദിക്കുന്നതിൽ പരാജയപ്പെട്ടവരായി മനുഷ്യവർഗ്ഗത്തിൽ ശേഷിക്കുന്ന മുഴുവൻ പേരും. ദിവ്യസമ്മതി സമ്പാദിച്ചവർ ശവക്കല്ലറയിൽ നിന്നു ജീവനായുള്ള പുനരുത്ഥാനത്തിലേയ്ക്ക് - പൂർണ്ണതയിലേക്ക് വരും അല്ലാത്തവർ ന്യായവിധിക്കായുള്ള പുരരുത്ഥാനം പ്രാപിക്കും (പരിഷ്കൃതഭാഷാന്തരം- R.V)
പുറത്ത് വരിക എന്നതും പുനരുത്ഥാനമെന്നതും വ്യത്യസ്ത വസ്തുതകളാണു. "ഓരോരുത്തനും താന്താന്റെ പടിയിൽ " (1 കൊരി. 15:23) ആയിരിക്കും അവർ പുറത്ത് വരുന്നത് എന്നു അപ്പോസ്തോലൻ വിശദമാക്കുന്നു. ഇങ്ങനെ ഉണർത്തപ്പെട്ടശേഷം മാനസികവും സന്മാർഗ്ഗികവും ശാരീരികവുമായ ഇന്നത്തെ അധമസ്ഥിതിയിൽ നിന്നു സ്വന്തം സ്രഷ്ടാവിന്റെ സ്വരൂപവും സാദൃശ്യവും സംബന്ധിച്ച് ആദാമിനുണ്ടായിരുന്ന മഹനീയമായ പൂർണ്ണതയിലേയ്ക്ക് ഉത്തരോത്തരം ഉയരുന്നതിനു അവർക്ക് അവകാശമുണ്ടായിരിക്കും. "ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപനം" (അപ്പോ പ്ര 3:21) എന്നു ഈ ഉയർത്തൽ അഥവ പുനരുത്ഥാനം സംബന്ധിച്ച വേലയെ പരാമർശിച്ചു പത്രോസ് പറയുന്നു.
സർവ്വാത്മരക്ഷാവാദം വേദവിരുദ്ധം.
സകലമനുഷ്യരും നിത്യജീവൻ പ്രാപിക്കുമെന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല. സഹസ്രാബ്ദത്തിലെ സുവർണ്ണാവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിമുഖരായവർ, പൂർണ്ണതയിലേക്കുയർത്തപ്പെടാൻ വിസമ്മതിക്കുന്നവർ, രണ്ടാം മരണത്താൽ ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടുമെന്നു തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. "അവർ ജനിക്കാത്തവരെപ്പോലെ ആകും" (ഓബ 16;സങ്കീ .145:20; അപ്പോ പ്ര 3:23)
ഈ വിഷയം സംബന്ധിച്ച നമ്മുടെ കർത്താവിന്റെ ഉപദേശങ്ങൾ ഞങ്ങൾ നിങ്ങളെ ഒന്നു കൂടെ ഓർമ്മിപ്പിക്കുന്നു. കഫന്നഹുമിലെ പള്ളിയിൽ ചെല്ലുകയും വേദഭാഗം വായിക്കാൻ ആവശ്യപ്പെട്ടതിൽ യെശയ്യാവിന്റെ 61:1 അദ്ധ്യായം തിരഞ്ഞെടുത്ത് തന്നെയും കാരാഗൃഹ കവാടങ്ങൾ തുറന്നു തടവുകാരെ മോചിപ്പിക്കുക എന്നതുൾപ്പെടെയുള്ള തന്റെ വേലയേയും സംബന്ധിച്ച് വായിക്കയുമുണ്ടായി. സ്നാപക യോഹന്നാൻ സംബന്ധിച്ച പ്രകാരമുള്ള യാതൊരു അക്ഷരിക കാരാഗൃഹങ്ങളും നമ്മുടെ കർത്താവ് തുറക്കുകയുണ്ടായില്ല എന്നു നാം നന്നായി അറിയുന്നു. അവൻ അവനെ സഹായിക്കാൻ യാതൊരു ശ്രമവും നടത്തിയില്ല. അവൻ തുറക്കാൻ പോകുന്ന തടവറ ഇപ്പോൾ നമ്മുടെ വർഗ്ഗത്തിലെ 3000 കോടിയോളം വരുന്ന ജനാവലിയെ പിടിച്ചുവച്ചിരിക്കുന്ന ആ ശവകുടീരമെന്ന മഹാ കാരാഗൃഹമാണു. ലാസറിന്റെ സംഗതിയിൽ പ്രവർത്തിച്ച പ്രകാരം തന്നെ തന്റെ രണ്ടാം വരവിൽ കർത്താവ് ഈ വലിയ തടവറ തുറക്കയും സകല ബദ്ധന്മാരെയും സ്വതന്ത്രരാക്കയും ചെയ്യും. അവൻ അവരെ സ്വർഗ്ഗത്തിലോ ശുദ്ധീകരണ സ്ഥലത്തോ നരകത്തിലോ നിന്നു വിളിച്ചു വരുത്തുകയായിരിക്കയില്ല. പ്രത്യുത "ലാസറേ, പുറത്തു വരിക " എന്നു ആഹ്വാനം ചെയ്ത പ്രകാരം കല്ലറകളിൽ ഉള്ള എല്ലാവരും അവന്റെ ശബ്ദം ശ്രവിച്ചു പുറത്തു വരും.

Saturday, April 2, 2011
മരിച്ചവർ എവിടെ? ഏഴാം ഭാഗം
"മരിച്ചവൻ പുറത്ത് വന്നു"
തന്റെ സ്നേഹിതനായ ലാസറെ മരണ നിദ്രയിൽ നിന്നു ഉണർത്തിയതായിരുന്നു നമ്മുടെ കർത്താവ് പ്രവർത്തിച്ച ഏറ്റവും ശ്രദ്ധേയമായ അത്ഭുതം. ലാസർ രോഗബാധിതനായ ശേഷം പലതവണയും യേശുവിന്റെ സഹായം അഭ്യർത്ഥിക്കപ്പെടുകയും അവൻ സ്വഭാവികമായും ആ വസ്തുത ധരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മാർത്തയും മറിയയും "കർത്താവേ നിനക്ക് പ്രിയനായവൻ ദീനമായിക്കിടക്കുന്നു" (യോഹ 11:3) എന്നൊരു പ്രത്യേക ദൂതു അവനെത്തിച്ചു. വാക്കാൽ പോലും സൗഖ്യമാക്കാനുള്ള അവന്റെ കഴിവ് അവർ അറിഞ്ഞിരുന്നു. അന്യരെ തുണയ്ക്കാൻ സന്നദ്ധനെങ്കിൽ സ്വന്തം സുഹൃത്തിനെ സഹായിക്കുന്നതിൽ അവൻ നിശ്ചയമായും സന്തുഷ്ടനായിരിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ യേശു അവൻ ഇരുന്ന സ്ഥലത്ത് തന്നെ കഴിച്ച് കൂട്ടുകയും ആ പ്രിയ സഹോദരികൾക്ക് ഒരു കനത്ത പ്രഹരം തന്നെ തട്ടുന്നതിനനുവദിക്കയും ചെയ്തു. അപ്പോൾ അവൻ ശിഷ്യന്മാരോട് "നമ്മുടെ സ്നേഹിതനായ ലാസ്സർ നിദ്ര കൊള്ളുന്നു" (യോഹ 11:11) എന്നു പറഞ്ഞു പിന്നീട് അവർക്കു സുഗ്രഹമാകും വണ്ണം "ലാസ്സർ മരിച്ചു പോയി; ഞാൻ അവിടെ ഇല്ലാതിരുന്നതു കൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു" (യോഹ 11:14,15) എന്നു തുടർന്നു പറഞ്ഞു.
ഒരു അസാധാരണാത്ഭുതം പ്രവർത്തിക്കുന്നതിനു ഒരു വിശേഷ സന്ദർഭം സൃഷ്ടിയ്ക്കുമെന്നുള്ളത് കൊണ്ട് അവൻ തന്റെ സുഹൃത്തിനെ മരണത്തിൽ നിദ്രകൊള്ളാനനുവദിച്ചു. അനന്തരം അവൻ തന്റെ ശിഷ്യന്മാരുമായി ബഥാനിയിലേയ്ക്കുള്ള മൂന്നു ദിവസം പോരുന്ന യാത്രയാരംഭിച്ചു. മിശിഹ തങ്ങളുടെ താല്പ്പര്യങ്ങൾ അവഗണിക്കുന്നതായി തോന്നിയതിൽ പരിപീഡിതരായിത്തീർന്നെങ്കിൽ അതിനു ആ ശോകാകുലരായ സഹോദരികളെ നാം കുറ്റപ്പെടുത്തേണ്ടതില്ല. അവർക്ക് ദുഃഖനിവൃത്തി വരുത്താൻ അവനു കഴിയുമെന്നും അവർ അറിഞ്ഞിരുന്നു. "കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ സഹോദരൻ മരിക്കയില്ലായിരുന്നു." എന്നാണു മാർത്തയുടെ വിനയപൂർവ്വമായ പ്രതിഷേധം. "നിന്റെ സഹോദരൻ ഉയർത്തെഴുന്നേൽക്കും" എന്നു യേശു അവളോട് പറഞ്ഞു. "ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയർത്തെഴുന്നേൽക്കുമെന്ന് ഞാൻ അറിയുന്നു" (യോഹ 11:21;23,24) എന്നു മാർത്ത അവനു മറുപടി നൽകി.
"നിന്റെ സഹോദരൻ മരിച്ചിട്ടില്ല; അവൻ പൂർവ്വാധികം ചൈതന്യവാനാണു, അവൻ സ്വർഗ്ഗത്തിലാണു, അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്താണു" എന്നൊന്നും നമ്മുടെ കർത്താവ് പറഞ്ഞില്ല എന്നതു ശ്രദ്ധാർഹമാണു. അങ്ങനെ ഒന്നുമേ അവൻ ഉരിയാടിയിട്ടില്ല. ശുദ്ധീകരണസ്ഥലം അപ്പോഴും കണ്ടു പിടിച്ചിരുന്നില്ല. അവനു അതു തികച്ചും അജ്ഞാതമായിരുന്നു. സ്വർഗ്ഗത്തെ സംബന്ധിച്ചാണെങ്കിൽ നമ്മുടെ ആധാരവാക്യത്തിൽ കർത്താവിന്റെ സാക്ഷ്യം "സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വന്നവനല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല." എന്നാണു. മാർത്തയ്ക്കും ഇതു സംബന്ധിച്ചു വേണ്ട അറിവു ലഭിച്ചിരുന്നു. അന്ധകാരയുഗങ്ങളിലെ അബദ്ധോപദേശങ്ങൾ സത്യത്തിന്റെ സ്ഥാനം കവർന്നു കഴിഞ്ഞിരുന്നില്ല. തന്റെ സഹോദരനെ സംബന്ധിച്ച് അവൾക്കുണ്ടായിരുന്ന പ്രത്യാശ വേദാനുസരണമായ ഒന്നായിരുന്നു. ഒടുവിലത്തെ നാളിൽ, അതായത് സൃഷ്ടി മുതലെണ്ണുമ്പോൾ സഹസ്രാബ്ദ മഹാദിവസങ്ങളിൽ ഏഴാമത്തേതും അവസാനത്തേതുമായ ആയിരമാണ്ട് ദിനത്തിൽ അവൻ പുനരുത്ഥാനം വഴി ജീവിയ്ക്കുമെന്നു തന്നെ.
പുനരുത്ഥാനത്തിനുള്ള അധികാരം തന്നിൽ നിക്ഷിപ്തമായിരിയ്ക്കുന്നെന്നും അങ്ങനെയുള്ള താൻ അവളോട് കൂടെ സന്നിഹിതനായിരിക്കെ സങ്കടപരിഹാരത്തിനായി അവൾക്ക് ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും അവൻ വിശദീകരിച്ചു കൊടുത്തു. വളരെ വൈകിപ്പോയെന്നും ആ സമയം കൊണ്ട് ദേഹം അഴുകാൻ തുടങ്ങിയിരിക്കുമെന്നും മാർത്ത കർത്താവിനോട് പറഞ്ഞു. എന്നാൽ കല്ലറ കാണുന്നതിനു അവൻ നിർബന്ധിക്കയും അവിടെ എത്തിയ ശേഷം "ലാസറേ പുറത്ത് വരിക" എന്നു ഉച്ചരിക്കയും ചെയ്തു. "മരിച്ചവൻ പുറത്തുവന്നു" (യോഹ 11:43,44) എന്നു നാം വായിക്കയും ചെയ്യുന്നു. ജീവനുള്ള ലാസറല്ല വാസ്തവത്തിൽ മരിച്ച ലാസറാണു പുറത്ത് വന്നത് എന്ന കാര്യം ശ്രദ്ധിക്കുക. സ്വർഗ്ഗത്തിലോ ശുദ്ധീകരണസ്ഥലത്തോ നിന്നല്ല അവൻ വിളിക്കപ്പെട്ടത് എന്നത് നന്നായി കുറിക്കൊള്ളുക

Friday, April 1, 2011
മരിച്ചവർ എവിടെ? ആറാം ഭാഗം
ദൈവം നിശ്ചയിച്ച ശിക്ഷ നീതിപൂർവ്വമാണു
മരണശിക്ഷ നീതിവിരുദ്ധമെന്നോ വളരെ കടന്നു പോയെന്നോ ആരും കരുതേണ്ടതില്ല. കുറ്റവാളിയായ ആദാമിനെ ഉന്മൂലനം ചെയ്ത് കൊണ്ട് ദൈവത്തിനു തന്റെ ന്യായത്തീർപ്പ് നടപ്പിലാക്കാമായിരുന്നു. ക്ഷണം കൊണ്ട് വംശസംഹാരം നടത്താൻ അവനു കഴിയുമായിരുന്നു. എന്നാൽ ആ മാർഗ്ഗം ഇതിനേക്കാൾ ആദരണീയമാകുമായിരുന്നോ? നിശ്ചയമായും ഇല്ല. ദുരിതപൂർണ്ണവും ക്ളേശനിബിഡവുമായിരിക്കുമ്പോഴും ജീവിതം മധുരതരമാണു. ഇതിനും പുറമേ വ്യക്തിഗതമായ നിലയിലുള്ള ഒരു പരിശോധനയ്ക്കവസരം ലഭിക്കുമ്പോൾ പിതാവായ ആദം സ്വീകരിച്ചതിലും വിവേകപൂർവ്വമായ ഒരു നിലപാടംഗീകരിക്കുന്നതിനു നമ്മെ ഒരുക്കുന്നതിൽ ഈ ആയുസ്സിലെ പരീക്ഷകളും അനുഭവങ്ങളും അച്ചടക്ക നിയമങ്ങൾ പോലെ നമുക്ക് സഹായകമായിത്തീരണമെന്നാണു ദൈവോദേശം. ദിവ്യകരുണയും ഉദ്ധാരണ വേലയും കൊണ്ടല്ലായിരുന്നെങ്കിൽ നിരീശ്വരവാദം അവകാശപ്പെടും പോലെ തന്നെ നമ്മുടെ വർഗ്ഗത്തിനു ഭാവി ജീവിതത്തിന്റെ പ്രത്യാശ ഇല്ലാതെ പോകുമായിരുന്നു.
നമ്മുടെ വീണ്ടെടുപ്പിനു കർത്താവ് മരിക്കേണ്ടി വന്നു എന്നതിന്റെ കാരണത്താൽ ശിക്ഷയുടെ വേറെരു തെളിവ് കൂടി നാം കാണുന്നു. നമുക്കെതിരെയുള്ള ശിക്ഷ നിത്യദണ്ഡനമായിരുന്നെങ്കിൽ നമ്മുടെ ഉദ്ധാരണത്തിനു കർത്താവും ആ വില തന്നെ കൊടുക്കേണ്ടിവരുമായിരുന്നു. നീതിമാനായ അവൻ നീതികെട്ടവർക്കായി നിത്യദണ്ഡനം അനുഭവിക്കുന്നത് ആവശ്യമാകുമായിരുന്നു. എന്നാൽ നിത്യദണ്ഡനമായിരുന്നില്ല നമുക്ക് വിധിച്ച ശിക്ഷ. തന്മൂലം നമുക്കായി അവൻ ആ ശിക്ഷ അനുഭവിച്ചതുമില്ല. മരണമായിരുന്നു ശിക്ഷ. അതു കൊണ്ട് "ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിച്ചു." "ദൈവകൃപയാൽ അവൻ എല്ലാവർക്കും വേണ്ടി മരണമാസ്വദിച്ചു."(1 കൊരി. 15:3; എബ്ര 2:9) ആദാമിന്റെ പാപക്കടത്തിനു മറുവിലയായിത്തീരാൻ കഴിയുന്നവർക്ക് സർവ്വലോകത്തിന്റെയും ലംഘനത്തിനു ദിവ്യനീതിയുടെ മുൻപിൽ നിരപ്പു സമ്പാദിക്കാൻ കഴിയും. കാരണം ആദാം ഒരുവൻ മാത്രമാണു പരിശോധിക്കപ്പെട്ടത്. അവന്റെ സന്തതികളായ നാം അവനിലൂടെ അവയിൽ പങ്കുകാരായി.
ദൈവത്തിന്റെ വിവേകപൂർവ്വമായ മിതവ്യായം.
നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനവും വ്യയലഘൂകരണവും കാണുക. മറ്റൊരുവന്റെ- ക്രിസ്തുവിന്റെ- അനുസരണം മുഖാന്തിരം എല്ലാവരോടും കരുണ കാണിക്കേണ്ടതിനു ഒരുവന്റെ അനുസരണക്കേടിനായി അവൻ മുഴുവൻ ലോകത്തെയും ശിക്ഷയ്ക്ക് വിധിച്ചു എന്നു തിരുവെഴുത്തുകൾ നമുക്കുറപ്പ് തരുന്നു.നമ്മുടെ ഇഛയോ അനുവാദമോ കൂടാതെയാണു നമ്മെ ശിക്ഷയ്ക്ക് വിധിച്ചത്. നമ്മുടെ അറിവോ ഇഛയോ കൂടാതെ തന്നെ നമ്മെ വീണ്ടെടുക്കയും ചെയ്തു.
അപ്പോൾ നമുക്ക് ഉത്തരവാദിത്വമൊന്നുമില്ലേ എന്നും വ്യക്തിപരമായ കുറ്റങ്ങൾക്കു വ്യക്തിപരമായ ശിക്ഷ ഉണ്ടാകുകയില്ലേ എന്നും ആരെങ്കിലും ചോദിച്ചേക്കാം. എല്ലാവർക്കും പ്രതിഫലമായി തക്ക പകരം നൽകപ്പെടുമെന്നാണു ഇതിനു ഞങ്ങളുടെ മറുപടി. ദൈവകൃപയെ നാം വ്യക്തിപരമായി അംഗീകരിക്കയോ നിരസിക്കയോ ചെയ്യുന്നതിനെ ആസ്പദമാക്കി നാം തന്നെയായിരിക്കും നമ്മുടെ നിത്യത നിർണ്ണയിക്കുന്നത്. ഏതു പാപവും അതെത്രത്തോളം മനഃപൂർവ്വമായിരിക്കുന്നുവോ ആ തോതിൽ സ്വഭാവത്തെ അപകർഷപ്പെടുത്തും. ഇതിന്റെ അർത്ഥം നഷ്ടപ്പെട്ട സ്വഭാവ നിലവാരം വീണ്ടെടുക്കുന്നതിനു ശിക്ഷകളും ശാസനകളും തിരുത്തലുകളും വേണ്ടി വരുമെന്നാണു.(മത്താ 12:36; ലൂക്കോ 12:47,48) ഒരുവൻ എത്രമേൽ അധമനും ദുഷ്ടനുമായിരിക്കുന്നു അത്രയ്ക്ക് പുനരുത്ഥാനവേളയിൽ അവനു നേരിടേണ്ടി വരുന്ന അസൗകര്യങ്ങളും ആദാമിൽ നഷ്ടപ്പെടുകയും ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെടുകയും ചെയ്തു. എല്ലാറ്റിലേയ്ക്കും മടങ്ങി വരുന്നതിനു അവനു ജയിച്ചു കീഴടക്കേണ്ടി വരുന്ന പ്രതിബന്ധങ്ങളും അധികമായിരിക്കയും ചെയ്യും. നമ്മുടെ കർത്താവ് തന്റെ ഒന്നാം വരവിൽ ചെയ്ത അത്ഭുതങ്ങൾ അവൻ മഹത്വീകരണം പ്രാപിച്ച തന്റെ സഭയോട് കൂടെ സഹസ്രാബ്ദത്തിൽ സാധിക്കുവാനിരിക്കുന്ന വലിയ വേലയുടെ മുൻ നിഴലാണു. അപ്പോൾ രോഗികളും മുടന്തരും അന്ധരും മൃതരുമായ ഏവർക്കും പ്രത്യുത്ഥാനം വരികയും അനുസരണമുള്ളവരായിരിക്കുന്ന പക്ഷം ഒടുവിലായി തികഞ്ഞ പൂർണ്ണതയിലെത്തുകയും ചെയ്യും. അനുസരിക്കാത്തവർ രണ്ടാം മരണത്തിൽ നശിപ്പിക്കപ്പെടും (അപ്പൊ പ്ര 3:23)

Subscribe to:
Posts (Atom)