Tuesday, March 15, 2011

ത്രിയേക ദൈവസങ്കല്പം

പിതൃപുത്രപരിശുദ്ധാത്മാക്കൾ മൂന്നാളുകൾ = ഒരാൾ എന്ന വൈരുദ്ധ്യാധിഷ്ഠിത ത്രിത്വവാദം ഭാവനാസൃഷ്ടമോ വേദോപദിഷ്ടമോ ?

ത്രിയേക ദൈവസങ്കല്പം

വിലക്ഷണമായ വേദശാസ്ത്രത്തിന്റെ സംഭാവന !
വിജാതീയമായ ത്രിമൂർത്തി വിശ്വാസത്തിന്റെ വ്യാജ പതിപ്പ് !

നാമധേയ ക്രൈസ്തവ മതമെന്ന മഹാവേശ്യയ്ക്ക് അന്ധകാരയുഗത്തിൽ ജാരബന്ധത്തിൽ പിറന്ന വികൃതശിശു !!!

ഗണിത വിജ്ഞാനത്തിനും ഭാഷാശാസ്ത്രത്തിനും സർവ്വോപരി ദൈവ വചനത്തിനും അവഹേളനമായമഹാവിഡ്ഢിത്തം.

ക്രൈസ്തവ സഭയുടെ മഹാശാപങ്ങളിൽ ഒന്നാണു ദൈവം ത്രിയേകനെന്ന വിശ്വാസം. 'പിതാവായഏകദൈവമേ നമുക്കുള്ളു, യേശുകൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്' എന്ന ലളിതവും, എന്നാൽഗഹനവുമായ വേദസത്യത്തിന്റെ നിഷേധമാണു ത്രൈകത്വസിദ്ധാന്തം. പിതാവു തന്നെ പുത്രനെന്നുംപിതാവും പുത്രനും രണ്ടാളുകൾ എങ്കിലും ഒന്നു മാത്രമെന്നും പൂർവ്വപരബന്ധം വിട്ടു പുലമ്പുന്ന ത്രിയേകദൈവശാസ്ത്ര സിദ്ധാന്തം വെറും സ്വപ്നാടനമാണു. ഇതു മൂലം യുക്തി ബോധമുള്ളവരുടെ മനസ്സിൽ പഠനാർഹമായ ഒരു ഉത്കൃഷ്ഠമതഗ്രന്ഥമെന്ന സ്ഥാനം ബൈബിളിനു നഷ്ഠമാകുന്നു. വായ് കൊണ്ട് ഏറ്റു പറയാനല്ലാതെ ബോധപൂർവ്വം ഹൃദയത്തിൽ രക്ഷക്കായി വിശ്വസിക്കാനാകാത്ത ഒന്നാണു ത്രിയേകമെന്ന ആശയം.

ദൈവം ഏകൻ, യേശു ലോകരക്ഷിതാവായി അവനാൽ അയക്കപ്പെട്ട പുത്രൻ എന്ന വേദോപദേശമോ പുത്രൻ തന്നെ പിതാവെന്ന വിശ്വാസപ്രമാണമോ സ്വീകാര്യം ? അനാദ്യനന്തനിത്യനായ യഹോവയാം ദൈവം തന്നെ യേശു എന്ന ദൈവദൂഷണം വിശ്വസിക്കാത്ത പക്ഷം അഭക്തിയാകുമെന്ന അന്ധഭീതി ഒരു വശത്ത്, മറുവശത്ത് ഈ വിശ്വാസം മൂലം വേദവിപരീതമാകുമെന്ന വിപത്ത്. രണ്ടിനുമിടയിൽപ്പെട്ട് ഞെരുങ്ങുന്ന പരമാർത്ഥികളോടുള്ള കടപ്പാട് പ്രമാണിച്ചും ബൈബിളിന്റെ മിത്രങ്ങൾ തന്നെ ശത്രുക്കൾ ആകുന്നതിൽ മനം നൊന്തുമാണു ഇത്തരമൊരു സംരഭത്തിനു ഞങ്ങൾ പ്രേരിതരായത്. ഒരുപാട് പഠനങ്ങൾക്കും ചർച്ചകൾക്കും പലരും വിധേയമാക്കിയ ഈ വിഷയം ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ കഴിയില്ല എന്നത് കൊണ്ട് തുടർ ഭാഗങ്ങളായി പോസ്റ്റ് ചെയ്യാനാണു ഉദ്ദേശിക്കുന്നത്. മഹാദൈവത്തിന്റെയും അവന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുകൃസ്തുവിന്റെയും കൃപാകടാക്ഷം ഈ യത്നത്തെ സഫലമാക്കട്ടെ.

6 comments:

സന്തോഷ്‌ said...

<> നാമധേയ ക്രൈസ്തവ മതമെന്ന മഹാവേശ്യയ്ക്ക് അന്ധകാരയുഗത്തിൽ ജാരബന്ധത്തിൽ പിറന്ന വികൃതശിശു !!! <>

ഇത് കലക്കി. ഈ ഭാഷയ്ക്ക് നൂറില്‍ നൂറാണ് മാര്‍ക്ക്.

"മേത്ത്സൺ" എന്ന പേരിനു "കരടിയുടെ പുത്രന്‍" എന്നാണു അര്‍ഥം. ഭാഷയിലെ മൃഗീയത കൊണ്ട് നിങ്ങള്‍ സ്വന്തം പേരിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നുണ്ട്.

Subair said...

സുഹൃത്ത്, യഹോവാ സാക്ഷിയാണോ?

Mathson said...

@Subair

ഞങ്ങൾ യാതൊരു മതത്തിന്റെയും വക്താക്കൾ അല്ല. വി.വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് പരിപൂർണ്ണമായി വിശ്വസിച്ചു ജീവിക്കുന്നവരാണു. അത്തരത്തിലുള്ള ഒരു ജീവിതത്തിനു ഒരു മതത്തിന്റെയും മേൽവിലാസം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

Unknown said...

നിങ്ങളും ആ മഹാവേശ്യയുടെ ബാധയില്‍ നിന്നും അകന്നു നില്ക്ക

Unknown said...
This comment has been removed by the author.
Anonymous said...

Give more articles to me abruvenmoney@gmail.com