Monday, March 21, 2011

ദൈവം ഏകനോ ത്രിയേകനോ? അവസാന ഭാഗം

പിതൃപുത്രപരിശുദ്ധാത്മാക്കൾ മൂവരും ചേർന്ന് ഒരു ദൈവമെന്ന വാദത്തിനു അവലംബമാക്കാവുന്ന വാക്യമോ ത്രിത്വം എന്ന പദമോ ബൈബിളിലില്ല. പിതാവിന്റെ സർവ്വാധിപത്യത്തെ നിഷേധിക്കയോ പുത്രൻ തന്നെ പിതാവെന്ന് പ്രഖ്യാപിക്കയോ ചെയ്യുന്ന ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും വേദത്തിൽ കണ്ടെത്തുക സാധ്യമല്ല.

കണക്കുശാസ്ത്രമനുസരിച്ച് ത്രൈകത്വമെന്നാൽ 3*1=
3, 1=3,3=1 എന്നു വരുന്നു: ത്രൈകത്വസിദ്ധാന്തത്തിൽ നിന്നു ജന്മമെടുക്കുന്ന നിഗമനങ്ങൾ: പിതാവിനോളം തന്നെ പ്രായമുള്ള പുത്രൻ. ദൈവത്തിന്റെ ഒരംശം മരിച്ചു. ദൈവത്തിന്റെ ഒരംശം ദൈവത്തോട് പ്രാർത്ഥിച്ചു. പരീക്ഷിക്കപ്പെട്ടു, കഷ്ടമനുഭവിച്ചു. ഏതാനും ദിവസം മൃതാവസ്ഥയിൽ കഴിഞ്ഞു. ഒരു പുത്രൻ സ്വപിതാവിനു ജന്മം നൽകി, മറിച്ചും. ദൈവമനുഷ്യൻ എന്നൊരു വിചിത്രസത്വമുണ്ട്. ആത്മജീവിയായിരിക്കുന്ന ദൈവത്തിൽ (യോഹ 4:24) പരിശുദ്ധാത്മാവെന്ന രണ്ടാമതൊരു ആത്മജീവിയുണ്ട്. പിതാവുപുത്രപരിശുദ്ധാത്മാക്കൾ ഒരു ദൈവമാണു, എങ്കിലും മൂന്നു ദൈവമാണു.

നിരർത്ഥകവും ദുർഗ്രാഹ്യവും വിഡ്ഢിത്തവുമായ ത്രൈകത്വസിദ്ധാന്തം വാക്കുകൾക്കും മനസ്സിനും അവിഷയമാകുന്നത് അതു മർമ്മമായത് കൊണ്ടാണെന്നും തന്മൂലം ചോദ്യം ചെയ്യാതെ അന്ധമായി വിശ്വസിക്കണമെന്നും തത്പക്ഷപാതികൾ ആവശ്യപ്പെടുന്നു. എന്നാൽ ബൈബിൾ മർമ്മം എന്നു പറയുന്നത് തത്സമയം മറഞ്ഞിരിക്കുന്നതും യഥാസമയം ഉദിഷ്ട വ്യക്തികൾക്ക് തെളിവായിത്തീരുന്നതുമായ ദൈവീകരഹസ്യങ്ങളെപ്പറ്റിയാണു.

ത്രിത്വോപദേശം ക്രിസ്തുമതത്തിലേക്ക് ഇറക്കുമതി ചെയ്യാൻ സാത്താൻ പ്രതിജ്ഞാബദ്ധനായത് എന്തു കൊണ്ട് ?

തന്റെ ഏഴുവിധമായ ദുഷ്ടലക്ഷ്യങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗം എന്ന നിലയിലാണു സാത്താൻ ഇതിനു പ്രേരിതനായത്.

അവ 1) യഹോവയുടെ ഔന്നത്യം കുറച്ചുകാണിക്കുക. അവനു ലഭിക്കേണ്ട പരമമായ സ്നേഹാദരങ്ങളിൽ വെള്ളം ചേർക്കുക.
2) യേശുവിനു പിതാവിനോട് സമത്വം ആരോപിക്കുക വഴി പിതൃഭക്തനും വിനയശീലനുമായ ആ പുത്രനു ഖേദവും അപമാനവും ജനിപ്പിക്കുക
3) യുക്തിരഹിതവും വൈരുദ്ധ്യാത്മകവുമെന്നു വരുത്തിക്കൂട്ടി ദൈവനിർണ്ണയത്തെപ്പറ്റി നമ്മെ ഇരുട്ടിലാക്കുക
4) ബൈബിൾ വൈരുദ്ധ്യങ്ങളും വിഡ്ഢിത്തങ്ങളും നിറഞ്ഞ ഒരു ക്ഷുദ്രകൃതി എന്നു വരുത്തുക.
5) വിവേചനാശേഷിയോടും ഹൃദയപൂർവ്വമായും ദൈവത്തെ ആരാധിക്കുകയും സ്മരിക്കുകയും ചെയ്യാൻ കഴിയാത്തവിധം ദൈവജനങ്ങൾക്ക് ചിന്താക്കുഴപ്പം സൃഷ്ടിക്കയും അവരുടെ മനസ്സിനെ വികലമാക്കുകയും ചെയ്യുക
6) ഈ വിശ്വാസത്തിൻ അടിമകളാകുന്നവരെ വൈദികമേധാവിത്വത്തിനു എളുപ്പം വഴങ്ങുന്ന പാകത്തിലാക്കുക.
7) ബൈബിൾ ഇപ്രകാരമൊരു ഭീമാബദ്ധം ഉപദേശിക്കുന്നു എന്ന് തെറ്റായി ധരിക്കുക്ക വഴി ചിന്താശീലമുള്ളവരിൽ നിന്ന് അവിശ്വാസികൾ പിറന്ന് വീഴാൻ വഴിയൊരുക്കുക.

ഉപസംഹാരം
പ്രപഞ്ചത്തിന്റെ ആദികാരണം അദ്വയവും സ്വയംഭൂവുമായിരിക്കണമെന്ന് യുക്തിബോധം നമ്മെ പഠിപ്പിക്കുന്നു. "ഏകമേവാദൈത്വം ബ്രഹ്മ:" എന്ന ഉപനിഷദ്വാക്യവും ഇതു തന്നെ സിദ്ധാന്തിക്കുന്നു. ജഗത്പിതാവായ ആ പരാശക്തിയാണു ദൈവം. മനുഷ്യനു ശാപമോക്ഷമെന്ന മഹാദൗത്യവുമായി അവൻ സ്വപുത്രനെ ലോകത്തിലേക്ക് അയച്ചു, പിതാവിനെയും പുത്രനെയും സംബന്ധിച്ച ഈ പരമാർത്ഥജ്ഞാനമാണു നിത്യജീവനു ആധാരമായ അടിസ്ഥാനസത്യം."ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവൻ" (യോഹ 17:3) എന്ന കർത്തൃവചനം ഈ വസ്തുതയുടെ ആധികാരികമായ പ്രഖ്യാപനമാണു. ഗുരുമുഖത്തു നിന്ന് നേരിട്ട് പുറപ്പെട്ട ഈ വാക്കുകളെ വളച്ചൊടിക്കയോ കാറ്റിൽ പറത്തുകയോ ചെയ്യുന്ന അവിവേകമാണു ത്രിത്വവാദം.

ഇതരമതഗ്രന്ഥങ്ങളെ അപേക്ഷിച്ച് ബൈബിളിനുള്ള മഹത്വം സമർത്ഥിക്കുന്ന ഈ ഏകദൈവസിദ്ധാന്തത്തെ കരിതേച്ചു കാണിക്കാൻ സാത്താൻ തന്ത്രപൂർവ്വം അവതരിപ്പിച്ചതാണു സാമാന്യബുദ്ധിക്കു പോലും നിരക്കാത്ത ത്രിയേകദൈവസങ്കല്പം. വിദ്യാസമ്പന്നരും ഭക്തശിരോമണികളുമായിരുന്ന പല സഭാപിതാക്കന്മാരും ഈ വിഷയത്തിൽ അറിയാതെ പിശാചിന്റെ ആയുധങ്ങളായിത്തീരുകയായിരുന്നു. ലളിതമായ വേദസത്യങ്ങളിൽ വിരസതപൂണ്ട് യവനദാർശനികന്മാരുടെ ചുവടുപിടിച്ച് തത്ത്വജ്ഞാനമെന്ന വ്യാജേന കെട്ടിച്ചമച്ചതാണു ത്രിയേകസിദ്ധാന്തം. മനുഷ്യന്റെ സങ്കല്പവും ശില്പവിദ്യയും കൊണ്ട് പൊന്നിലും വെള്ളിയിലും കല്ലിലും കൊത്തിത്തീർത്ത വിജാതീയ ദേവതാ കോലങ്ങളെപ്പോലും നാണിപ്പിക്കുന്നതാണു വേദശാസ്ത്രപണ്ഡിതന്മാരുടെ വിരൂപസൃഷ്ടിയായ ത്രിയേകമൂർത്തി. സുന്നഹദോസുകളുടെ മൂശയിൽ കരുപ്പിടിപ്പിച്ച ത്രിയേകദൈവമെന്ന കാളക്കുട്ടിയുടെ മുമ്പിൽ ക്രൈസ്തവലോകം ഇന്നു സാഷ്ടാംഗപ്രണാമം നടത്തുന്നു. മൂന്നാളുകളായിരിക്കെത്തന്നെ ഒരാളായിരിക്കുന്ന പിതൃപുത്രപരിശുദ്ധാത്മക്കരം എന്ന ത്രിയേകമൂർത്തിയോളം ബീഭത്സവും ഏതോ വിഡ്ഢി പറഞ്ഞ കഥ പോലെ അർത്ഥശൂന്യവും ശബൈദകവിദവുമായ വേറൊരു വിചിത്രസത്വം കിരാത ദേവതാസങ്കല്പങ്ങളിൽ പോലും കാണുകയില്ല.

വിശുദ്ധത്രിത്വം എന്ന മുദ്രകുത്തിയും ഭക്തിയുടെ പരിവേഷം ചാർത്തിയും പാരമ്പര്യത്തിന്റെ അകമ്പടിയോടെ ഈ അന്ധബോധം പരമാർത്ഥികളെ വഴി തെറ്റിക്കുമ്പോൾ ദൈവവചനത്തെ സ്നേഹിക്കയും മാനിക്കയും ചെയ്യുന്നവർക്ക് മൗനം ഒരു ഭൂഷണമാകയില്ലെന്ന വിശ്വാസമാണു ഈ പോസ്റ്റുകൾക്ക് പ്രേരകമായത്. ഇത് ഇരുളിൽ വഴിതെറ്റിയലയുന്ന ഒരാൾക്കെങ്കിലും വെളിച്ചത്തിന്റെ രാജപാതയിലേക്കുള്ള ചൂണ്ടുപലകയാകുമെങ്കിൽ ഞങ്ങൾ ചാരിതാർത്ഥരായി.

(അവസാനിച്ചു)


ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു അഞ്ച് ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

12 comments:

സന്തോഷ്‌ said...

ത്രിത്വവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങള്‍

1. ത്രിയേകദൈവം

2. പരിശുദ്ധ ത്രിത്വം എന്ന ദിവ്യ രഹസ്യം

3. ത്രിത്വം എന്ന പദം



തുടരും....

sajan jcb said...

< \ > കണക്കുശാസ്ത്രമനുസരിച്ച് ത്രൈകത്വമെന്നാൽ 3*1=3, 1=3,3=1 എന്നു വരുന്നു: < / >

1x1x1 = 1 എന്ന ഗണിതം താങ്കള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല.ഇല്ലെങ്കില്‍ വിട്ടുകള.

< \ > പിതാവുപുത്രപരിശുദ്ധാത്മാക്കൾ ഒരു ദൈവമാണു, എങ്കിലും മൂന്നു ദൈവമാണു. < / >

പിതാവുപുത്രപരിശുദ്ധാത്മാക്കൾ ഒരു ദൈവമാണു, എങ്കിലും മൂന്നു വ്യക്തിക്തങ്ങളാണ് എന്നാണ് ഞാന്‍ കേട്ടിരുന്നത്. ത്രിത്വത്തിന്റെ നിര്‍വചനത്തില്‍ മൂന്നു ദൈവങ്ങളെ കുറിച്ച് പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല. താങ്കള്‍ കേട്ടിട്ടുണ്ടെങ്കില്‍ ആ നിര്‍വചനം തന്നാല്‍ ഉപകാരം.ഇല്ലാത്ത നിര്‍വചനം സ്വന്തമായി ഉണ്ടാക്കി അത് ഖണ്ഡിക്കുകയാണോ താങ്കള്‍ ചെയ്യുന്നത്?


താങ്കളെ സംബന്ധിച്ച് യേശു വെറും ഒരു സൃഷ്ടിയായിരിക്കാം. കത്തോലിക്കാ സഭയെ സംബന്ധിച്ച് അത് അങ്ങിനെയല്ല.

ചില പഴയ ബ്ലോഗുകള്‍ , യേശു ദൈവമാണോ അല്ലയോ എന്ന് പറയുക. പ്രത്യേകിച്ചും നാലാമത്തേത് വായിച്ചതിനു ശേഷം.
http://me4what.blogspot.com/2009/12/blog-post.html
http://me4what.blogspot.com/2010/02/blog-post_14.html
http://me4what.blogspot.com/2011/01/3.html
http://me4what.blogspot.com/2011/01/4.html


< \ > സുന്നഹദോസുകളുടെ മൂശയിൽ കരുപ്പിടിപ്പിച്ച ത്രിയേകദൈവമെന്ന കാളക്കുട്ടിയുടെ മുമ്പിൽ ക്രൈസ്തവലോകം ഇന്നു സാഷ്ടാംഗപ്രണാമം നടത്തുന്നു. < / >

ശരിയാണ്. ഞങ്ങള്‍ക്ക്‌ അവകാശപ്പെടുവാന്‍ പത്രോസ് ശ്ലീഹായുടെ പാരമ്പര്യമുണ്ട്. യേശുവിനെ ദൈവമായി കരുതാത്ത ക്രിസ്ത്യാനികള്‍ അഥവാ യഹോവാ സാക്ഷികള്‍ ഏതു മൂശയില്‍ ആണ് കരുപിടിപ്പിക്കപ്പെട്ടത്?

"വചനം ദൈവമായിരുന്നു." എന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ പറയുന്നു. താങ്കളെ സംബന്ധിച്ച് ആരാണ് ഈ വചനം? യേശുവാണോ? അല്ലയോ?

Mathson said...

@sajan jcb

//ഇല്ലാത്ത നിര്‍വചനം സ്വന്തമായി ഉണ്ടാക്കി അത് ഖണ്ഡിക്കുകയാണോ താങ്കള്‍ ചെയ്യുന്നത്?//

ഇല്ലാത്ത ഒരു കാര്യത്തിനു എങ്ങനെയാണു സുഹൃത്തേ നിർവ്വചനം ഉണ്ടാകുന്നത്. അതു കൊണ്ട് തന്നെ അത് തെറ്റോ ശരിയോ എന്ന് പരിശോധിക്കുന്നതിൽ പിന്നെന്ത് അർത്ഥം.

//യേശുവിനെ ദൈവമായി കരുതാത്ത ക്രിസ്ത്യാനികള്‍ അഥവാ യഹോവാ സാക്ഷികള്‍ ഏതു മൂശയില്‍ ആണ് കരുപിടിപ്പിക്കപ്പെട്ടത്?//

ത്രിയേകത്വം ഇല്ല എന്ന് പറയുന്നവരെല്ലാം യഹോവ സാക്ഷികൾ ആണെന്ന് താങ്കൾ പറയുന്നത് താങ്കളുടെ അറിവില്ലായ്മ മൂലമാണു. ഞങ്ങൾ ആദ്യമെ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒരു മതവിഭാഗത്തിന്റെയും പ്രതിനിധികളല്ല എന്ന്.

'പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടെന്ന് പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നു വരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളു. അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതുമാകുന്നു.യേശുകൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്. അവൻ മുഖാന്തിരം സകലവും അവൻ മുഖാന്തിരം നാമും ആകുന്നു." (1 കൊരിന്ത്യർ 8:5,6)'

ഇതാണു ഞങ്ങൾ വിശ്വസിക്കുന്നത്.

//"വചനം ദൈവമായിരുന്നു." എന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ പറയുന്നു. താങ്കളെ സംബന്ധിച്ച് ആരാണ് ഈ വചനം? യേശുവാണോ? അല്ലയോ//

ഇത് ഞങ്ങളുടെ വചനവും ദൈവവും എന്ന മൂന്നാമത്തെ പോസ്റ്റിൽ വിശദമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്

Nasiyansan said...

യഹോവാ സാക്ഷികള്‍ അല്ലാത്ത ആര്‍ക്കും ഒറ്റ വാക്യത്തില്‍ ഉത്തരം പറയാവുന്ന ഒരു ചോദ്യമാണ് സാജന്‍ ചോദിച്ചത്. താങ്കള്‍ ഉത്തരം പറയാതെ ഒഴിഞ്ഞു മാരുന്നതെന്താണ് ....ശരിയായ ഉത്തരം പറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ ?

ചോദ്യം ആവര്‍ത്തിക്കുന്നു ...താങ്കളുടെ വിവരണം പഴയ പോസ്റ്റില്‍ വായിചിരുന്നു ...അത് മനസ്സിലാകത്തതുകൊണ്ടാണ് ആവര്‍ത്തിക്കുന്നത് ..

"വചനം ദൈവമായിരുന്നു." എന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ പറയുന്നു. താങ്കളെ സംബന്ധിച്ച് ആരാണ് ഈ വചനം? യേശുവാണോ? അല്ലയോ?

Mathson said...

@Nasiyansan
//"വചനം ദൈവമായിരുന്നു." എന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ പറയുന്നു. താങ്കളെ സംബന്ധിച്ച് ആരാണ് ഈ വചനം? യേശുവാണോ? അല്ലയോ? //

ഞങ്ങളെ സംബന്ധിച്ച്, നിങ്ങളെ സംബന്ധിച്ച്.. എന്ന ഒരു വേർതിരിവ് എങ്ങനെയാണു ഉണ്ടാവുക. വി. വേദപുസ്തകത്തിലെ ഒരോ വാക്യങ്ങളെയും സംബന്ധിച്ചുള്ള അർത്ഥങ്ങൾ ഏവർക്കും ഒരു പോലെയാണു. അത് കത്തോലിക്കകാരനു ഒരു തരത്തിൽ ഓർത്തഡോക്സ്കാരനു മറ്റൊരു തരത്തിൽ, പ്രൊട്ടസ്റ്റ്ന്റ്റുകാരനു വേറെരു തരത്തിൽ അങ്ങനെ വ്യാഖ്യാനിക്കാനുള്ളതല്ല. വി. വേദപുസ്തകത്തെ സംബന്ധിച്ച് ഈ പറയുന്ന വാക്യത്തിലെ വചനം യേശുവായിരുന്നു. ഇനി യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ ഞങ്ങൾ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വി.വേദപുസ്തകത്തിൽ തന്നെ ഉണ്ട്. അതാണു ഞങ്ങൾ വിശ്വസിക്കുന്നത്. 1 കൊരിന്ത്യർ 8:5,6 പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണു.

Nasiyansan said...

വി. വേദപുസ്തകത്തെ സംബന്ധിച്ച് ഈ പറയുന്ന വാക്യത്തിലെ വചനം യേശുവായിരുന്നു

'വചനം ദൈവമായിരുന്നു' എന്നത്, 'യേശു ദൈവമായിരുന്നു' എന്ന് തെന്നെയാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് എന്നറിയാനാണ് ചോദ്യം ആവര്‍ത്തിച്ചത് ..യേശു ദൈവമായിരുന്ന ഒരു ചെറിയ കാലഖട്ടമെങ്കിലുമുണ്ടെങ്കില്‍ അത് യേശുവിനോട് ചെയ്യുന്ന വലിയ കരുണയാനല്ലോ ...വച് ടവറില്‍ നിന്ന് വരുന്നത് മാത്രം തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ ചിന്തിക്കാന്‍ സാധിക്കണമെന്നില്ല ..ഭാവനയില്‍ വിരിയുന്ന യാഹോവസാക്ഷികളുടെ ബാക്കി വിവരങ്ങള്‍ എന്തെങ്കിലുമാകട്ടെ ..ഇപ്പോള്‍ ഇത്രയും മതി ...

Mathson said...

@Nasiyansan
പ്രിയ കത്തോലിക്ക സഹോദരാ ഞങ്ങൾ ഒരു മതവിഭാഗത്തിന്റെയും പ്രതിനിധികളല്ല എന്ന് ആവർത്തിച്ച് ആവർത്തിച്ച് ഈ ബ്ലോഗിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഒരു പ്രത്യേക വിഭാഗക്കാരായി ഞങ്ങളെ കാണുന്നതിന്റെ പിന്നിലുള്ള ചേതോവികാരം മനസ്സിലാകുന്നില്ല. ചിലപ്പോൾ താങ്കളുടെ പാരമ്പര്യമായ വിശ്വാസമായിരിക്കും അതിനു പിന്നിൽ.

വചനവും ദൈവവും എന്ന ഞങ്ങളുടെ പോസ്റ്റിൽ http://daiveshtam.blogspot.com/2011/02/blog-post_19.html യേശുവിനെ ദൈവം എന്ന് വിളിക്കുന്നതിന്റെ സാരംഗ്യം വ്യക്തമാക്കിയിട്ടുണ്ട്. അത് വായിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേ ഉള്ളു. അത് താങ്കൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ താങ്കളെ തെറ്റ് പറയാൻ പറ്റില്ല. കാരണം അങ്ങ് റോമിൽ നിന്ന് വരുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ശീലിച്ച താങ്കളിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.

Subair said...

പോസ്റ്റും ചര്‍ച്ചയും വായിച്ചു.

Anonymous said...

Study the Bible with Jehovah's Witnesses who can clearly explain who really is true God. ( John 17:3)Jehovah is Almighty God and Jesus is the Son of the true God and Holy spirit is God's active force and not a person. Visit JW.ORG

Anonymous said...

Jehovah's Witnesses preach this truth in over 239 Countries and Islands. A fulfillment of Bible prophecy mentioned at Isaiah 2:2-4, Mathew 24:14. I read your articles and it encouraged me to study the Bible with Jehovah's Witnesses. Thanks.

Unknown said...

2000 years before there was no incarnated Jesus. But there was Jesus as 'logos' in heaven. Bible says the logos was God Himself. logos took flesh and incarnated in earth as human. It is not a part of God, but God Himself. Here comes the divinity and humanity of Godhead. In humanity Jesus wanted to pray, cry, sleep etc. Even He took baptizm, only as a role model for others.

Unknown said...

2000 years before there was no incarnated Jesus. But there was Jesus as 'logos' in heaven. Bible says the logos was God Himself. logos took flesh and incarnated in earth as human. It is not a part of God, but God Himself. Here comes the divinity and humanity of Godhead. In humanity Jesus wanted to pray, cry, sleep etc. Even He took baptizm, only as a role model for others.